യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ അല്‍പം കുറവുണ്ടായി 621 ലെത്തി; മൊത്തം കൊറോണ മരണം 132,165 ആയും മൊത്തം രോഗികളുടെ എണ്ണം 2,907,734 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,237,761

യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ അല്‍പം കുറവുണ്ടായി 621 ലെത്തി; മൊത്തം കൊറോണ മരണം 132,165 ആയും മൊത്തം രോഗികളുടെ എണ്ണം 2,907,734 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,237,761

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം തൊട്ട് തലേദിവസത്തേക്കാള്‍ അല്‍പം കുറഞ്ഞ് 621 ലെത്തി .തൊട്ട് തലേദിവസത്തെ മരണമായ 746ആയും ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോഴാണീ താഴ്ച. ഇതിന് പുറമെ വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ താഴ്ചയാണുളളത്. എന്നാല്‍ തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 397 ഉം ആയും ഞായറാഴ്ചത്തെ മരണസംഖ്യയായ 259ഉം ശനിയാഴ്ചത്തെ പ്രതിദിന മരണമായ 510ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്.


ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന് 68,442ലെത്തി. തൊട്ട് തലേദിവസത്തെ രോഗികളുടെ എണ്ണമായ 59,339 ആയും ബുദനാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 48,138 ആയും ചൊവ്വാഴ്ചത്തെ രോഗികളുടെ എണ്ണമായ 47,549 ആയും തിങ്കളാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 45,804 ആയും ഞായറാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 31,970 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇക്കാര്യത്തില്‍ വര്‍ധനവാണുള്ളത്.

യുഎസിലെ മൊത്തം കൊറോണ മരണം 132,165 ആയും മൊത്തം രോഗികളുടെ എണ്ണം 2,907,734ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,237,761 ആയിത്തീര്‍ന്നിട്ടുണ്ട്.ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,143 മരണങ്ങളും 418,605 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 15,218 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 177,238 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 109,143 പേര്‍ രോഗികളായപ്പോള്‍ 8,081 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 7,152 ഉം രോഗികളുടെ എണ്ണം 145,066 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 91,864 ഉം മരണം 6,741 ഉം ആണ്.മിച്ചിഗനില്‍ 6,198 പേര്‍ മരിക്കുകയും 71,089 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

Other News in this category



4malayalees Recommends