ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ ചേരാന്‍ തിക്കും തിരക്കും;കാരണം കൊറോണ കാരണമുണ്ടായ തൊഴില്‍ നഷ്ടം; അപേക്ഷകളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനവ്; വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ 78 ശതമാനം പെരുപ്പം; കാരണം കൊറോണയാല്‍ കൂടുതല്‍ തൊഴില്‍ നഷ്ടമായത് സ്ത്രീകള്‍ക്ക്

ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ ചേരാന്‍ തിക്കും തിരക്കും;കാരണം കൊറോണ കാരണമുണ്ടായ തൊഴില്‍ നഷ്ടം;  അപേക്ഷകളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനവ്; വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ 78 ശതമാനം പെരുപ്പം; കാരണം കൊറോണയാല്‍ കൂടുതല്‍ തൊഴില്‍ നഷ്ടമായത് സ്ത്രീകള്‍ക്ക്
കൊറോണ പ്രതിസന്ധിക്കിടെ വന്‍തോതില്‍ തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്ന സാഹചര്യത്തല്‍ ഓസ്‌ട്രേലിയന്‍ സൈന്യത്തിലേക്കുള്ള റിക്രൂട്ട് മെന്റ് ത്വരിതപ്പെട്ടു. അതായത് നിലവിലെ തൊഴിലില്ലായ്മയില്‍ സൈന്യത്തില്‍ ചേരാന്‍ അവസരം തേടുന്ന ഓസ്‌ട്രേലിയക്കാര്‍ പെരുകിയിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സിലേക്കുളള അപേക്ഷകളുടെ എണ്ണത്തില്‍ 42 ശതമാനമാണ് കുതിച്ച് ചാട്ടമുണ്ടായിരിക്കുന്നത്.

ഇത്തരത്തില്‍ സ്ത്രീകള്‍, ഏവിയേഷന്‍, ടൂറിസ് ഇന്റസ്ട്രികള്‍ എന്നിവയില്‍ നിന്നുള്ളവര്‍ എന്നിവരാണ് നിലവില്‍ കൂടുതലായി സൈന്യത്തില്‍ ചേരാന്‍ അപേക്ഷിക്കുന്നതെന്നും വെളിപ്പെട്ടിരിക്കുന്നു. സ്ത്രീകളായ അപേക്ഷകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 78 ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. കൊറോണ കാരണം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ രംഗങ്ങളിലാണ് വന്‍ തോതില്‍ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നതാണ്ഇതിന് കാരണം. ഇത്തരം തൊഴില്‍ രംഗങ്ങളിലെ സാമ്പത്തിക മാന്ദ്യം പിങ്ക് റിസഷന്‍ എന്നാണ് അറിയപ്പെടുന്നത്.

ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ പിടിച്ച് നില്‍ക്കുന്നതിനായി സൈന്യത്തിലേക്ക് അപേക്ഷിക്കാന്‍ തുടങ്ങിയതാണ് ഇവരില്‍ നിന്നുള്ള അപേക്ഷകള്‍ വര്‍ധിക്കാന്‍ മുഖ്യ കാരണം.ഇതിനെ തുടര്‍ന്ന് നേവിയിലേക്കുള്ള അപേക്ഷകള്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 54 ശതമാനവും എയര്‍ഫോഴ്‌സിലേക്കുള്ള അപേക്ഷകളില്‍ 43 ശതമാനവും ആര്‍മിയിലേക്കുളള അപേക്ഷകളില്‍ 41 ശതമാനവും പെരുപ്പമുണ്ടായിരിക്കുന്നു.

Other News in this category4malayalees Recommends