യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ കുതിച്ചുയര്‍ന്ന് 634ലെത്തി; മൊത്തം കൊറോണ മരണം 133,298 ആയും മൊത്തം രോഗികളുടെ എണ്ണം 3,056,884 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,326,669

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ കുതിച്ചുയര്‍ന്ന് 634ലെത്തി;  മൊത്തം കൊറോണ മരണം 133,298 ആയും മൊത്തം രോഗികളുടെ എണ്ണം 3,056,884 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,326,669
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുത്തനെ ഉയര്‍ന്ന് 634ല്‍ എത്തിയത് ആശങ്കയേറ്റുന്നു.ഞായറാഴ്ചത്തെ കോവിഡ് മരണങ്ങള്‍ വെറും 246 ല്‍ ഒതുങ്ങിയതില്‍ നിന്നുള്ള പെരുപ്പമാണിത്.ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ വെള്ളിയാഴ്ചത്തെ മരണമായ 746ആയി താരതമ്യപ്പെടുത്തുമ്പോല്‍ ഇതില്‍ താഴ്ചയാണുള്ളത്. പക്ഷേ ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ കുറവാണുള്ളത്.

ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ ഇരട്ടിക്കടുത്ത് പെരുപ്പമുണ്ടായി അത് 60,857ലെത്തിച്ചേര്‍ന്നു. തൊട്ട് തലേദിവസത്തെ പ്രതിദിന രോഗികളുടെ എണ്ണം 36,839 ആയിരുന്നു.യുഎസിലെ മൊത്തം കൊറോണ മരണം 133,298 ആയും മൊത്തം രോഗികളുടെ എണ്ണം 3,056,884 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,326,669 ആയിത്തീര്‍ന്നിട്ടുണ്ട്.ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,143 മരണങ്ങളും 418,605 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 15,218 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 177,238 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 109,143 പേര്‍ രോഗികളായപ്പോള്‍ 8,081 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 7,152 ഉം രോഗികളുടെ എണ്ണം 145,066 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 91,864 ഉം മരണം 6,741 ഉം ആണ്.മിച്ചിഗനില്‍ 6,198 പേര്‍ മരിക്കുകയും 71,089 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

Other News in this category



4malayalees Recommends