യുഎസില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണം 888; ഇന്നലെ സ്ഥിരീകരിച്ചത് 72452 രോഗികളെ; മൊത്തം കൊറോണ മരണം 136,716 ആയും മൊത്തം രോഗികളുടെ എണ്ണം 3,292,681 ആയും വര്‍ധിച്ചു; കൊറോണക്കൊരു അന്ത്യമില്ലേ...?

യുഎസില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണം 888; ഇന്നലെ സ്ഥിരീകരിച്ചത് 72452 രോഗികളെ; മൊത്തം കൊറോണ മരണം 136,716 ആയും മൊത്തം രോഗികളുടെ എണ്ണം 3,292,681 ആയും വര്‍ധിച്ചു; കൊറോണക്കൊരു അന്ത്യമില്ലേ...?

യുഎസില്‍ ഇന്നലെ പുതുതായി ഇന്നലെ കൊറോണ മരണങ്ങള്‍ 888 ആണെന്ന് റിപ്പോര്‍ട്ട്. തൊട്ട് തലേദിവസത്തെ മരണസംഖ്യയായ 1519ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഇടിവാണുള്ളത്.ചൊവ്വാഴ്ചത്തെ കോവിഡ് മരണമായ 1,011 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുളളത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് മരണമായ 634 ആയും ഞായറാഴ്ചത്തെ കോവിഡ് മരണങ്ങളായ 246 ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ മരണമായ 746ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പമാണുള്ളത്.


ഇന്നലെ തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണം 72452 ആണ്. തൊട്ട് തലേ ദിവസം സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 99,748 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ നല്ല കുറവാണുള്ളത്.എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണമായ 63,597 ആയും തിങ്കളാഴ്ച തിരിച്ചറിഞ്ഞ രോഗികളുടെ എണ്ണമായ 60,857 ആയും പെരുപ്പമുണ്ട്. ഞായറാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 36,839 ആയിതാരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പമാണുണ്ടായിരിക്കുന്നത്.

യുഎസിലെ മൊത്തം കൊറോണ മരണം 136,716 ആയും മൊത്തം രോഗികളുടെ എണ്ണം 3,292,681 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,460,649 ആയിത്തീര്‍ന്നിട്ടുണ്ട്.ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,343 മരണങ്ങളും 425,072 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.

ന്യൂജഴ്സിയില്‍ 15,522 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 177,795 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 110,897 പേര്‍ രോഗികളായപ്പോള്‍ 8,268 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 7,329 ഉം രോഗികളുടെ എണ്ണം 151,572 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 97,634 ഉം മരണം 6,904 ഉം ആണ്.മിച്ചിഗനില്‍ 6,271 പേര്‍ മരിക്കുകയും 75,063 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends