യുഎസില്‍ കോവിഡ് മരണം 1,55,716ലെത്തി; മൊത്തം രോഗികള്‍ 4,652,842;ന്യൂയോര്‍ക്കിനും ന്യൂ ജഴ്‌സിക്കും പുറമെ മിക്ക സ്റ്റേറ്റുകളിലും രോഗവും മരണവും പെരുകുന്നു; ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്ത് ചെയ്യണമെന്നറിയാതെ ട്രംപ്

യുഎസില്‍ കോവിഡ് മരണം 1,55,716ലെത്തി; മൊത്തം രോഗികള്‍ 4,652,842;ന്യൂയോര്‍ക്കിനും ന്യൂ ജഴ്‌സിക്കും പുറമെ മിക്ക സ്റ്റേറ്റുകളിലും രോഗവും മരണവും പെരുകുന്നു;  ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്ത് ചെയ്യണമെന്നറിയാതെ ട്രംപ്
യുഎസില്‍ കോവിഡ് മരണം 1,55,716 ആയും മൊത്തം രോഗികളുടെ എണ്ണം 4,652,842 ആയും വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണമാകട്ടെ 2,286,492 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ന്യൂ ജഴ്‌സിക്കും പുറമെ മിക്ക സ്റ്റേറ്റുകളിലും രോഗവും മരണവും പെരുകുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്ത് ചെയ്യണമെന്നറിയാതെ ട്രംപ് സര്‍ക്കാര്‍ പാടുപെടുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ ഒറ്റ ദിവസം കൊറോണ ബാധിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്കെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്ത് 24 മണിക്കൂറുകള്‍ക്കിടെ ഇത്രയധികം പേര്‍ക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമായിട്ടാണെന്നത് ആശങ്കയേറ്റുന്നു. തൊട്ട് തലേദിവസം കണ്ടെത്തിയ പുതിയ രോഗികളുടെ എണ്ണമായ 80,424 ആയും ഞായറാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 4,373,561 ആയും ശനിയാഴ്ചത്തെ രോഗികളുടെ എണ്ണമായ 63013ആയും വെള്ളിയാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 94,558ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്. തൊട്ട് തലേദിവസം 1662 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണത്തില്‍ കുറവുണ്ട്.എന്നാല്‍ തിങ്കളാഴ്ചത്തെ മരണമായ 366 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണത്തില്‍ പെരുപ്പമാണുള്ളത്.

യുഎസില്‍ രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 2,141,111 ആയി വര്‍ധിച്ചെങ്കിലും ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,445 മരണങ്ങളും 428,303 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 15,639മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 181,366 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 111,827 പേര്‍ രോഗികളായപ്പോള്‍ 8,330പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 7,394 ഉം രോഗികളുടെ എണ്ണം 155,931 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 100,378 ഉം മരണം 6,963 ഉം ആണ്.മിച്ചിഗനില്‍ 6,321 പേര്‍ മരിക്കുകയും 77,198 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്നാണ് പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends