വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വിളവെടുക്കാന്‍ ആളില്ല; കോവിഡ് അതിര്‍ത്തി നിയന്ത്രണങ്ങള്‍ മൂലം ബാക്ക്പാക്കര്‍മാര്‍ക്ക് വരാന്‍ സാധിക്കാത്തത് മൂലമുണ്ടായ പ്രതിസന്ധി; ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ വിളവുകള്‍ കൊയ്യാതെ നശിക്കുമെന്ന് മുന്നറിയിപ്പ്

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍  വിളവെടുക്കാന്‍ ആളില്ല; കോവിഡ് അതിര്‍ത്തി നിയന്ത്രണങ്ങള്‍ മൂലം ബാക്ക്പാക്കര്‍മാര്‍ക്ക് വരാന്‍ സാധിക്കാത്തത് മൂലമുണ്ടായ പ്രതിസന്ധി; ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ വിളവുകള്‍ കൊയ്യാതെ നശിക്കുമെന്ന് മുന്നറിയിപ്പ്

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കാര്‍ഷിക തൊഴിലാളികളുടെ ക്ഷാമം മൂലം ഇവിടുത്തെ വിളവെടുപ്പ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നുവെന്ന് വെളിപ്പെടുത്തി കര്‍ഷകര്‍ രംഗത്തെത്തി. കോവിഡ് 19 കാരണമേര്‍പ്പെടുത്തിയിരിക്കുന്ന അതിര്‍ത്തി നിയന്ത്രണങ്ങള്‍ മൂലം സീസണല്‍ തൊഴിലാളികള്‍ക്ക് ഇവിടുത്തെ വിളവെടുപ്പ് നിര്‍വഹിക്കാന്‍ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് വിളവെടുപ്പിന് ആളെ ലഭിക്കാത്ത സ്ഥിതി സംജാതമാകാന്‍ പോകുന്നതെന്നാണ് കര്‍ഷരും കാര്‍ഷിക മേഖലയിലെ പ്രമുഖരും സ്റ്റേറ്റിലെ പ്രതിപക്ഷവും മുന്നറിയിപ്പേകുന്നത്.


സ്റ്റേറ്റിലെ ചില ഭാഗങ്ങളില്‍ വിളവെടുപ്പിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഇത് സംബന്ധിച്ച ആശങ്ക കനത്തിരിക്കുന്നത്. ഇതിനാല്‍ സീസണല്‍ വര്‍ക്കര്‍മാര്‍ക്കെങ്കിലും കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് തയ്യാറാകണമെന്നും ഇല്ലെങ്കില്‍ വിളവെടുക്കാന്‍ ആളില്ലാതെ വിളകള്‍ നശിക്കുന്ന കടുത്ത ദുരന്തത്തിനായിരിക്കും വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സാക്ഷ്യം വഹിക്കുകയെന്നും അവര്‍ മുന്നറിയിപ്പേകുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാല്‍ അത് കോവിഡ് പടരുന്നതിന് വഴിയൊരുക്കുമെന്നാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് കടുത്ത നിലപാടെടുത്തിരിക്കുന്നത്. ഇതിനാല്‍ വിളവെടുപ്പിന് പുറത്ത് നിന്നുള്ള തൊഴിലാളികള്‍ എത്തുന്നതിന് കാത്തിരിക്കാതെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ തൊഴില്‍ രഹിതരായവരെ നിയോഗിക്കാന്‍ കര്‍ഷര്‍ തയ്യാറാവണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.സാധാരണയായി വര്‍ക്കിംഗ് ഹോളിഡേ വിസയിലെത്തുന്ന ബാക്ക് പാക്കര്‍മാരാണ് സ്റ്റേറ്റിലെ വിളവെടുപ്പ് നിര്‍വഹിക്കാറുള്ളത്. കോവിഡ് മൂലം അവര്‍ക്ക് ഇവിടേക്ക് വരാന്‍ സാധിക്കാത്തതാണ് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

Other News in this category



4malayalees Recommends