കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ വീണ്ടും നടത്താനാരംഭിച്ചു; ഐഇഎല്‍ടിഎസിന് 89 രാജ്യങ്ങളിലും സിഇഎല്‍പിഐപിക്ക് ആറ് രാജ്യങ്ങളിലും ടെസ്റ്റിംഗ് സെന്ററുകള്‍;ടെസ്റ്റുകള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്

കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ വീണ്ടും നടത്താനാരംഭിച്ചു; ഐഇഎല്‍ടിഎസിന് 89 രാജ്യങ്ങളിലും സിഇഎല്‍പിഐപിക്ക് ആറ് രാജ്യങ്ങളിലും ടെസ്റ്റിംഗ് സെന്ററുകള്‍;ടെസ്റ്റുകള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്
കാനഡയിലേക്ക് ഇമിേ്രഗഷന് അപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടുന്ന ഇംഗ്ലീഷ് ടെസ്റ്റ് നിലവില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ലഭ്യമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ ഇമിഗ്രേഷനായി അപേക്ഷിക്കുന്നവര്‍ക്കായുള്ള രണ്ട് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ക്കാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അംഗീകാരം നല്‍കിയിരിക്കുന്നത്. ഐഇഎല്‍ടിഎസ് ജനറല്‍ ട്രെയിനിംഗ്, സിഇഎല്‍പിഐപി എന്നിവയാണിവ.

ഈ ടെസ്റ്റുകളിലൊന്നില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് മാത്രമേ കാനഡയിലേക്ക് കുടിയേറുന്നതിനായി എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ സമര്‍പ്പിക്കാന്‍ അല്ലെങ്കില്‍ പ്രൊവിന്‍ഷ്യന്‍ നോമിനീ പ്രോഗ്രാമുകളിലൊന്നിന് കീഴില്‍ പെര്‍മന്റ് റെസിഡന്‍സിനായി അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് മാത്രമേ കാനഡയിലെ മറ്റ് ഫെഡറല്‍ അല്ലെങ്കില്‍ പ്രൊവിന്‍ഷ്യല്‍ പ്രോഗ്രാമുകളിലൂടെ കാനഡയിലേക്ക് പിആറിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 89 രാജ്യങ്ങളില്‍ ഐഇഎല്‍ടിഎസ് ടെസ്റ്റിനും ആറ് രാജ്യങ്ങളില്‍ സിഇഎല്‍പിഐപി ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ട്. കോവിഡ് 19 ലോകമെമ്പാടും പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ എഴുതാന്‍ കടുത്ത തടസങ്ങളുണ്ടായിരുന്നു. അതത് രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായതിനാല്‍ ഐഇഎല്‍ടിഎസ്, സിഇഎല്‍പിഐപി ഓപ്പറേറ്റര്‍മാര്‍ക്ക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ഇംഗ്ലീഷ് ടെസ്റ്റുകള്‍ പ്രദാനം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഇക്കഴിഞ്ഞ മാസങ്ങളായി മിക്ക രാജ്യങ്ങളും ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ഈ ടെസ്റ്റുകള്‍ എഴുതാന്‍ ലോകമെമ്പാടുമുള്ള ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം ലഭിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പക്ഷേ കോവിഡ് ഭീഷണി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്തതിനാല്‍ കര്‍ക്കശമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് കീഴിലാണീ ടെസ്റ്റുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇത്തരം ടെസ്റ്റിംഗ് സെന്ററുകള്‍ സ്ഥിരമായി ക്ലീന്‍ ചെയ്യുകയും പരീക്ഷാര്‍ത്ഥികളും ടെസ്റ്റ് നടത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍മാരും മാസ്‌കും ഗ്ലൗസുകളും ധരിക്കുകയും ടെസ്റ്റ് റൂമുകളില്‍ സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ട്.

Other News in this category4malayalees Recommends