കാനഡയ്ക്കും ഇന്ത്യക്കുമിടയില്‍ നാളെ മുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ലക്ഷ്യം കോവിഡിന് മുമ്പുള്ളതു പോലുള്ള സര്‍വീസ്; ആഴ്ചയില്‍ ടൊറന്റോയ്ക്കും ദല്‍ഹിക്കുമിടയില്‍ യാത്രാ വിമാനങ്ങള്‍ പറന്ന് തുടങ്ങും

കാനഡയ്ക്കും ഇന്ത്യക്കുമിടയില്‍ നാളെ മുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ലക്ഷ്യം കോവിഡിന് മുമ്പുള്ളതു പോലുള്ള സര്‍വീസ്; ആഴ്ചയില്‍ ടൊറന്റോയ്ക്കും ദല്‍ഹിക്കുമിടയില്‍ യാത്രാ വിമാനങ്ങള്‍ പറന്ന് തുടങ്ങും
കാനഡയ്ക്കും ഇന്ത്യക്കുമിടയില്‍ നാളെ മുതല്‍ ഒരു എയര്‍ ബബിള്‍ നിലവില്‍ വരുന്നു. കോവിഡിന് മുമ്പുള്ള കാലത്തേത് പോലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കമേഴ്‌സ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനാണിത് നിലവില്‍ വരുന്നത്. യുഎസ്, യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ തന്നെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.പുതിയ നീക്കമനുസരിച്ച് എയര്‍കാനഡ ടൊറന്റോയ്ക്കും ന്യൂദല്‍ഹിക്കുമിടയില്‍ നാളെ മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.

ന്യൂ ദല്‍ഹിയില്‍ നിന്നും തിരിച്ചുള്ള ആദ്യ വിമാനം ടൊറന്റോയിലേക്ക് അടുത്ത ചൊവ്വാഴ്ച മുതലായിരിക്കും ആരംഭിക്കുന്നത്. കൊറോണ പ്രതിസന്ധിയില്‍ കാനഡയില്‍ നിന്നും ഇന്ത്യക്കാരെ മാതൃരാജ്യത്തേക്ക് തിരിച്ച് കൊണ്ടു വരുന്നതിന് എയര്‍ ഇന്ത്യ വന്ദേഭാരത് മിഷന്റെ ഭാഗമായി നാളിതുവരെ 50ല്‍ അധികം വിമാനങ്ങളായിരുന്നു പറത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളെ ടൊറന്റോ, വാന്‍കൂവര്‍ എന്നീ കനേഡിയന്‍ നഗരങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു.

ഈ വിമാനങ്ങളില്‍ കാനഡയില്‍ നിന്നും കൊറോണ പ്രതിസന്ധിക്കിടെ 9000 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. ഈ മാസം ഇത്തരം 20ല്‍ അധികം വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഷെഡ്യൂള്‍ ചെയിതിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് കാനഡയില്‍ നിന്നും ഇത്തരത്തില്‍ തിരിച്ചെത്തിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 10,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ സമയം കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നും തങ്ങളുടെ പൗരന്‍മാരെ കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചെത്തിക്കുന്നതിനായി 41 വിമാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമാണ് എയര്‍കാനഡ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കോവിഡ് കാലത്തിന് മുമ്പുള്ളത് പോലെ സര്‍വീസ് നടത്താനായി തിരിച്ചെത്തുന്നത്. പുതിയ അറേഞ്ച്‌മെന്റുകള്‍ പ്രകാരം ആഴ്ചയില്‍ മൂന്ന് വിമാനങ്ങളാണ് ദല്‍ഹിക്കും ടൊറന്റോയ്ക്കുമിടയില്‍ ഓഗസ്റ്റ് അവസാനം വരെ പറത്തുന്നത്. തുടര്‍ന്ന് സര്‍വീസുകള്‍ വര്‍ധിപ്പിച്ചേക്കും.

Other News in this category



4malayalees Recommends