കാനഡ നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണപതാകയുടെ നിറങ്ങള്‍ തെളിയിച്ചു; സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ത്യയ്ക്ക് കാനഡയുടെ ആദരം; കാനഡയ്ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവന അതുല്യമെന്ന് ട്രൂഡ്യൂ

കാനഡ നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണപതാകയുടെ നിറങ്ങള്‍ തെളിയിച്ചു; സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ത്യയ്ക്ക് കാനഡയുടെ ആദരം; കാനഡയ്ക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവന അതുല്യമെന്ന് ട്രൂഡ്യൂ
ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് കാനഡ നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണപതാകയുടെ നിറങ്ങളാല്‍ ലൈറ്റപ്പ് ചെയ്ത് ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യം പ്രകടമാക്കി. ഇന്ത്യന്‍ കോണ്‍സുള്‍ ജനറലായ അപൂര്‍വ ശ്രീനിവാസ്തവയാണ് ഇത് സംബന്ധിച്ച ഇവന്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്‍ഡോ-കാനഡഡ ആര്‍ട്‌സ് കൗണ്‍സിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വൈകുന്നേരത്തെ ചടങ്ങിലാണ് ലോകത്തിലെ തന്നെ മഹാത്ഭുതങ്ങളിലൊന്നാണ് നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണ പതാകയുടെ നിറങ്ങളാല്‍ ലൈറ്റപ്പ് ചെയ്തിരുന്നത്.

നയാഗ്ര ഫാള്‍സ് ഇല്ല്യുമിനേഷന്‍ ബോര്‍ഡ്, നയാഗ്ര പാര്‍ക്‌സ് കമ്മീഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇല്ല്യൂമിനേഷന് നയാഗ്ര ഫാള്‍സ് സിറ്റിയുടെ പിന്തുണയുമുണ്ടായിരുന്നു. ടൊറന്റോ സിറ്റിഹാളിന് മുകളിലും ഇന്ത്യന്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയിരുന്നു. ടൊറന്റോയുടെ ത്രീഡമയന്‍ഷണല്‍ പ്രതീകവും ത്രിവര്‍ണപതാകയുടെ നിറങ്ങളാല്‍ ലൈറ്റപ്പ് ചെയ്തിരുന്നു. ഈ അവസരത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ ഇന്‍ഡോ-കനേഡിയന്‍ സമൂഹത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.

കാനഡയും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലത്തെ ശക്തമായ ബന്ധമാണുള്ളതെന്നും ഇരു രാജ്യങ്ങള്‍ക്കും പങ്ക് വയ്ക്കപ്പെട്ട പാരമ്പര്യങ്ങളും ജനാധിപത്യ മൂല്യങ്ങളുമുണ്ടെന്നും ട്രൂഡ്യൂ ഓര്‍മിപ്പിച്ചു. രണ്ട് രാജ്യങ്ങളിലെയും ജനത തമ്മില്‍ അഗാധമായ ബന്ധമുണ്ടെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.ഇന്ത്യന്‍ പാരമ്പര്യമുള്ള ഒരു മില്യണോളം വരുന്ന കനേഡിയന്‍മാര്‍ രാജ്യത്തിനേകുന്ന സംഭാവന നിര്‍ണായകമാണെന്നും ട്രൂഡ്യൂ കൃതജ്ഞതയോടെ സ്തുതിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിവിധ കനേഡിയന്‍ നഗരങ്ങളില്‍ കാര്‍ റാലികളും സംഘടിപ്പിച്ചിരുന്നു.

Other News in this category



4malayalees Recommends