കാനഡയില്‍ ജൂലൈയില്‍ റെക്കോര്‍ഡ് വീട് വില്‍പന; ജൂലൈയില്‍ വീട് വില്‍പനയില്‍ 25 ശതമാനം പെരുപ്പവും ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ വീട് വിലയില്‍ 14 ശതമാനവും വര്‍ധനവും; ആ മാസം 62,355 റീസെയില്‍ വീടുകള്‍ വിറ്റു പോയി

കാനഡയില്‍ ജൂലൈയില്‍ റെക്കോര്‍ഡ് വീട് വില്‍പന; ജൂലൈയില്‍ വീട് വില്‍പനയില്‍ 25 ശതമാനം പെരുപ്പവും ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ വീട് വിലയില്‍ 14 ശതമാനവും വര്‍ധനവും;  ആ മാസം  62,355 റീസെയില്‍ വീടുകള്‍ വിറ്റു പോയി
കാനഡയിലെ വീട് വിപണി കോവിഡ് പ്രതിസന്ധിക്കിടയിലും ജൂലൈയില്‍ വന്‍ തിരിച്ച് വരവ് നടത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ കാനഡയിലെ ശരാശരി വീട് വിലയില്‍ 14 ശതമാനം പെരുപ്പമുണ്ടായെന്ന് വെളിപ്പെടുത്തി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ അഥവാ സിആര്‍ഇഎ രംഗത്തെത്തി. ഇക്കാലത്ത് വീട് വില്‍പനയില്‍ 25 ശതമാനം വര്‍ധനവാണുണ്ടായി ഒരു മാസത്തെ വില്‍പനയില്‍ റെക്കോര്‍ഡിട്ടുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

കാനഡയിലെ 1,30,000 റിയല്‍റ്റേര്‍സിനെ പ്രതിനിധീകരിക്കുന്ന സംഘടന എന്ന നിലയില്‍ സിആര്‍ഇഎയുടെ വെളിപ്പെടുത്തലുകള്‍ ഏറെ നിര്‍ണായകമാണ്. ജൂലൈയില്‍ കാനഡയില്‍ 62,355 റീസെയില്‍ വീടുകള്‍ മള്‍ട്ടിപ്പിള്‍ ലിസ്റ്റിംഗ് സര്‍വീസിലൂടെ വിറ്റ് പോയെന്നും ഇതിന് മുമ്പത്തെ മാസാന്ത വില്‍പനാ റെക്കോര്‍ഡുകളെ ഇത് തകര്‍ത്തുവെന്നും സിആര്‍ഇഎ വെളിപ്പെടുത്തുന്നു. ജൂണിലെ വീട് വില്‍പനയേക്കാള്‍ 26 ശതമാനം വര്‍ധനവാണ് ജൂലൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ സാധാരണ പ്രവണത പ്രകാരം ഇവിടെ ജൂലൈ വീട് വില്‍പനയില്‍ തിരക്കേറിയ ഒരു മാസമല്ല. എന്നാല്‍ അതിന് മുമ്പത്തെ മാസങ്ങളില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാല്‍ നേരത്തെ പദ്ധതിയിടപ്പെട്ടിരുന്ന വീട് വാങ്ങലുകളും വില്‍ക്കലുകളും നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. ജൂലൈയില്‍ വില്‍പന റെക്കോര്‍ഡിടാന്‍ ഇതുമൊരു കാരണമായിത്തീര്‍ന്നിട്ടുണ്ട്. സാധാരണ കാനഡയില്‍ തണുപ്പേറി മാസങ്ങളില്‍ ഹൗസിംഗ് മാര്‍ക്കറ്റ് മന്ദഗതിയിലാണാവാറുള്ളത്.

തുടര്‍ന്ന് ഇത് സ്പ്രിംഗിന്റെ തുടക്കത്തില്‍ ചൂട് പിടിക്കുകയും മേയില്‍ അല്ലെങ്കില്‍ ജൂണില്‍ വില്‍പന മൂര്‍ധന്യത്തിലെത്തുകയും ചെയ്യും. സമ്മറിന്റ അവസാനം മാര്‍ക്കറ്റ് വീണ്ടും മന്ദഗതിയിലാവുകയും വില്‍പന കുറയുകയുമാണ് പതിവ്. എന്നാല്‍ മാര്‍ച്ചില്‍ കോവിഡ് എത്തിയത് മാര്‍ക്കറ്റ് ചൂട് പിടിക്കുന്ന് വൈകുന്നതിന് കാരണമാവുകയും പതിവ് ചാക്രിക പ്രവണതകളെ തകിടം മറിച്ച് ജൂലൈയില്‍ വില്‍പന പൊടിപൊടിക്കുന്നതിന് കാരണമായിത്തീരുകമായിരുന്നു. ഗ്രേറ്റര്‍ ടൊറന്റോയില്‍ വീട് വില്‍പനയില്‍ 49.5 ശതമാനനവും ഗ്രേറ്റര്‍ വാന്‍കൂവറില്‍ 43.9 ശതമാനവും മോണ്‍ട്‌റിയലില്‍ 39.1 ശതമാനവുമായിരുന്നു വീട് വില്‍പനയില്‍ ഇക്കാലത്ത് പെരുപ്പമുണ്ടായത്.

Other News in this category



4malayalees Recommends