കനേഡിയന്‍ ധനകാര്യ മന്ത്രി ബില്‍ മോന്‍ന്യൂ രാജി വയ്ക്കുന്നു; കാരണം വീ ചാരിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണം; വിദേശയാത്രക്ക് ചെലവാക്കിയ പണം തിരിച്ച് നല്‍കില്ലെന്ന ധനകാര്യമന്ത്രിയുടെ കടുംപിടിത്തം പ്രധാനമന്ത്രി ട്രൂഡ്യൂവിനെ ചൊടിപ്പിച്ചു

കനേഡിയന്‍ ധനകാര്യ മന്ത്രി ബില്‍ മോന്‍ന്യൂ രാജി വയ്ക്കുന്നു; കാരണം വീ ചാരിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണം; വിദേശയാത്രക്ക് ചെലവാക്കിയ പണം തിരിച്ച് നല്‍കില്ലെന്ന ധനകാര്യമന്ത്രിയുടെ കടുംപിടിത്തം പ്രധാനമന്ത്രി ട്രൂഡ്യൂവിനെ ചൊടിപ്പിച്ചു
കനേഡിയന്‍ ധനകാര്യ മന്ത്രിയായ ബില്‍ മോന്‍ന്യൂ രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചാരിറ്റി വിവാദവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം രാജിക്കൊരുങ്ങുന്നത്. ഈ പ്രശ്‌നത്തില്‍ ഇദ്ദേഹവും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവും തമ്മില്‍ കടുത്ത സ്പര്‍ധ ഉടലെടുത്തതിനെ തുടര്‍ന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ കെട്ടുറപ്പിനും വിള്ളല്‍ സംഭവിച്ചുവെന്ന ആശങ്കയും ശക്തമാണ്. വീ എന്ന ചാരിറ്റിയുടെ വിദേശങ്ങളിലെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം നടത്തുന്നതിനായി മോര്‍ന്യൂ നടത്തിയ യാത്രകള്‍ക്കായി ചെലവഴിച്ച പണം തിരിച്ച് നല്‍കില്ലെന്ന അദ്ദേഹത്തിന്റെ കടുംപിടിത്തത്തെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ട്രൂഡ്യൂ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ യാത്രകള്‍ക്കായി ചെലവഴിച്ച 41,000 കനേഡിയന്‍ ഡോളര്‍ തിരിച്ചടക്കില്ലെന്ന് സമീപകാലത്ത് മോര്‍ന്യൂ തറപ്പിച്ച് പറഞ്ഞത് ട്രൂഡ്യൂവിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ചാരിറ്റിയില്‍ മോര്‍ന്യൂവിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഇടപെടലുകളെ ട്ര്യൂഡ്യൂ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അതിനാല്‍ താന്‍ ലിബറല്‍ പാര്‍ട്ടി കാബിനറ്റില്‍ നിന്നും ടൊറന്റോ സെന്ററിലെ ഒന്റാറിയോ റൈഡിംഗിലെ തന്റെ എംപി സ്ഥാനവും രാജി വയ്ക്കാന്‍ പോകുന്നുവെന്നുമാണ് മോര്‍ന്യൂ സ്ഥിരീകരിച്ചിരിക്കുന്നത്.

താന്‍ ഇനി അധികകാലം കാനഡയുടെ ധനകാര്യ മന്ത്രിപദത്തിലിരിക്കാന്‍ അനുയോജ്യനല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് രാജി വയ്ക്കുന്നതെന്നാണ് ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേ മോര്‍ന്യൂ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വി ചാരിറ്റിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ കാരണമല്ല താന്‍ രാജി വയ്ക്കുന്നതെന്നും മോര്‍ന്യൂ പ്രത്യേകം വ്യക്തമാക്കുന്നു. താന്‍ ഇന്നലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടുവെന്നും ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും രാഷ്ട്രീയം തന്നെ വിടാന്‍ പോകുന്നുവെന്ന് അറിയിച്ചിട്ടുണ്ടെന്നും മോര്‍ന്യൂ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends