ബ്രിട്ടീഷ് കൊളംബിയയിലെ ഓകനാഗനില്‍ കടുത്ത കാട്ടുതീ; മണിക്കൂറുകള്‍ക്കം 1000 ഹെക്ടറുകളെ വിഴുങ്ങിയ അഗ്നി നിയന്ത്രണാതീതം; ഓകനാഗനില്‍ 300ല്‍ അധികം പ്രോപ്പര്‍ട്ടികളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു;പെന്റിക്ടണിലെ 3669 വീട്ടുകാരും ഒഴിയേണ്ടി വരും

ബ്രിട്ടീഷ് കൊളംബിയയിലെ ഓകനാഗനില്‍ കടുത്ത കാട്ടുതീ;  മണിക്കൂറുകള്‍ക്കം 1000 ഹെക്ടറുകളെ വിഴുങ്ങിയ അഗ്നി  നിയന്ത്രണാതീതം; ഓകനാഗനില്‍ 300ല്‍ അധികം പ്രോപ്പര്‍ട്ടികളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു;പെന്റിക്ടണിലെ 3669 വീട്ടുകാരും ഒഴിയേണ്ടി വരും

ബ്രിട്ടീഷ് കൊളംബിയയിലെ ഓകനാഗനില്‍ കടുത്ത കാട്ടുതീ അപകടകരമായ രീതിയില്‍ കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് 300ല്‍ അധികം പ്രോപ്പര്‍ട്ടികളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇവിടെ കാട്ടുതീ കൂടുതല്‍ ശക്തിപ്രാപിക്കുന്നുവെന്ന മുന്നറിയിപ്പുമുയര്‍ന്നിട്ടുണ്ട്.ഓകനാഗന്‍ വെള്ളച്ചാട്ടത്തിന് വടക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. തീപിടിത്തമുണ്ടായ പ്രദേശത്തിന് 12 കിലോമീറ്റര്‍ വടക്കുള്ള പെന്റിക്ടണിലെ 3669 വീടുകളിലുള്ളവരോട് മുന്‍കരുതലായി മാറിത്താമസിക്കാന്‍ അറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ഓഗനാഗന്‍ വെള്ളച്ചാട്ടത്തിന് വടക്കുള്ള ഹെറിറ്റേജ് ഹില്‍സ് ഏരിയയിലുള്ള താമസക്കാരോടാണ് ഇന്നലെ വൈകുന്നേരം 4.30ന് മാറിത്താമസിക്കാന്‍ ഉത്തരവിട്ടത്. ഇന്നലെ വൈകുന്നേരം തന്നെയാണ് പെന്റിക്ടണിലെ 3669 പ്രോപ്പര്‍ട്ടികളിലുള്ളവരോടും പെന്റിക്ടണിലെ അപ്പര്‍ കാര്‍മി ഏരിയയിലുള്ള 116 പ്രോപ്പര്‍ട്ടികളിലുള്ളവരോടും തീപിടിത്തം വഷളായാല്‍ ഒഴിഞ്ഞ് പോകാന്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഓകനാഗന്‍ വെള്ളച്ചാട്ടത്തിന് വടക്ക് ആറ് കിലോമീറ്റര്‍ മാറി ക്രിസ്റ്റി മൗണ്ടയിന്‍ കാട്ടുതീ ഇന്നലെ സ്‌കാഹാ തടാകത്തിന് കിഴക്ക് ഭാഗത്താണ് കത്തിപ്പടര്‍ന്നത്.

ഇത് വൈകുന്നേരം നാല് മണിയോടെ നാല് ഹെക്ടറുകളിലേക്ക് വ്യാപിച്ചിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം ഇത് 250 ഹെക്ടറുകളിലേക്ക് കത്തിപ്പടരുകയായിരുന്നുവെന്നാണ് ബ്രിട്ടീഷ് കൊളംബിയ വൈല്‍ഡ്ഫയര്‍ സര്‍വീസ് വെളിപ്പെടുത്തുന്നത്. എന്നാല്‍ രാത്രി 10 മണിയോടെ ഈ അഗ്നിബാധയുടെ വ്യാപ്തി നാലിരട്ടിയാവുകയും അത് 1000 ഹെക്ടറുകളെ വിഴുങ്ങുകയുമായിരുന്നു. ഇത് ഇപ്പോഴും നിയന്ത്രണാതീതമായി കത്തിപ്പടരുന്നതാണ് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.


Other News in this category



4malayalees Recommends