കാനഡയിലെ പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ വെറും 0.1 ശതമാനം; പ്രധാന കാരണം ഗ്യാസോലൈന്‍ വിലയിടിവ്; ഒരു ദശാബ്ദത്തിനിടെ കാനഡയിലെ പണപ്പെരുപ്പ നിരക്ക് ഇതാദ്യമായി ഏപ്രിലിലും മേയിലും നെഗറ്റീവ് രേഖപ്പെടുത്തി; കാരണം കോവിഡ് തീര്‍ത്ത പ്രതിസന്ധി

കാനഡയിലെ പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ വെറും 0.1 ശതമാനം; പ്രധാന കാരണം ഗ്യാസോലൈന്‍ വിലയിടിവ്; ഒരു ദശാബ്ദത്തിനിടെ കാനഡയിലെ പണപ്പെരുപ്പ നിരക്ക് ഇതാദ്യമായി ഏപ്രിലിലും മേയിലും നെഗറ്റീവ് രേഖപ്പെടുത്തി; കാരണം കോവിഡ് തീര്‍ത്ത പ്രതിസന്ധി

കാനഡയിലെ പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ വെറും 0.1 ശതമാനം മാത്രമായിരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം പണപ്പെരുപ്പ നിരക്ക് ഏപ്രിലിലും മേയിലും നെഗറ്റീവാകുകയും ജൂണില്‍ തിരിച്ച് വരുകയും പിന്നീട് ജൂലൈയില്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും താഴുകയുമായിരുന്നുവെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഗ്യാസോലൈനിന്റെ വിലകള്‍ ഇടിയുകയും വ്യോമയാത്രയ്ക്കുള്ള ചാര്‍ജുകള്‍ കുറയുകയും ചെയ്തതാണിതിന് പ്രധാന കാരണങ്ങളായി എടുത്ത് കാട്ടപ്പെടുന്നത്.

ഗ്യാസോലൈന്‍ വിലകള്‍ ഒരു വര്‍ഷം മുമ്പുള്ള വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൂലൈയില്‍ തുടര്‍ച്ചയായി അഞ്ചാംമാസവും ഇടിവ് രേഖപ്പെടുത്തിയെന്നാണ് ബുധനാഴ്ച സ്റ്റാറ്റിറ്റിക്‌സ് കാനഡ പുതിയ കണക്കുകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം 2019ലെ ഗ്യാസോലൈന്‍ വിലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ജൂലൈയില്‍ വിലയില്‍ 14.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്യാസോലൈനിന്റെ പമ്പ് വിലകള്‍ കുറച്ചിട്ടുണ്ടെന്നും അടുത്ത മാസം കൂടി ഇതിന് മിതമായ വിലയായിരിക്കുമുണ്ടാവുകയെന്നുമാണ് ബാങ്ക് ഓഫ് മോണ്‍ട്‌റിയലിലെ എക്കണോമിസ്റ്റായ ഡൗഗ് പോര്‍ട്ടര്‍ പറയുന്നത്.

ഒരു ദശാബ്ദത്തിനിടെ കാനഡയിലെ പണപ്പെരുപ്പ നിരക്ക് ഇതാദ്യമായിട്ടാണ് ഏപ്രിലിലും മേയിലും നെഗറ്റീവായി രേഖപ്പെടുത്തിയിരിക്കുന്നത്.കോവിഡ് 19 പ്രതിസന്ധി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ അടിമുടി പിടിച്ചുലച്ചതാണ് ഈ അസാധാരണ പ്രവണതക്ക് വഴിയൊരുക്കിയിരിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പത്തെ ഒരു ശതമാനത്തിനും മൂന്ന് ശതമാനത്തിനുമിടയില്‍ നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് കാനഡ ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം ഈ നിരക്കിന് താഴെ തന്നെ നിലനിന്നാല്‍ അടിസ്ഥാന പലിശനിരക്ക് വീണ്ടും വെട്ടിക്കുറയ്ക്കാനും സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കാനും നീക്കം നടത്തും.


Other News in this category



4malayalees Recommends