കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റ് കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനഫിറ്റ് സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിക്കുന്നു;പുതിയ എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് പ്രോഗ്രാം ആരംഭിക്കും;മൂന്ന് താല്‍ക്കാലിക ബെനഫിറ്റുകള്‍ ഉള്‍പ്പെടുന്ന പദ്ധതിക്ക് 37 ബില്യണ്‍ ഡോളര്‍ ചെലവ്

കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റ് കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനഫിറ്റ്  സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിക്കുന്നു;പുതിയ എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് പ്രോഗ്രാം ആരംഭിക്കും;മൂന്ന് താല്‍ക്കാലിക ബെനഫിറ്റുകള്‍ ഉള്‍പ്പെടുന്ന പദ്ധതിക്ക് 37 ബില്യണ്‍ ഡോളര്‍ ചെലവ്
ഫെഡറല്‍ ഗവണ്‍മെന്റ് കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനഫിറ്റ് (സിഇആര്‍ബി) സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിക്കുന്നു. 37 ബില്യണ്‍ ഡോളറിന്റെ ട്രാന്‍സിഷന്‍ പ്ലാനാണിത്. ഇതിലൂടെ പുതിയ സിക്ക്‌നെസ് ആന്‍ഡ് കെയര്‍ ബെനഫിറ്റുകളാണ് പ്രാബല്യത്തില്‍ വരുത്തുന്നത്. ഇത് പ്രകാരം റീവാംപ്ഡ് എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് പ്രോഗ്രാം സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്നതിന് മുമ്പ് മില്യണ്‍ കണക്കിന് പേരാണ് നിലവില്‍ സിഇആര്‍ബി ക്ലെയിം ചെയ്ത് കൊണ്ടിരിക്കുന്നത്.

പുതിയ പ്ലാനിന്റെ വിശദാംശങ്ങള്‍ ഇന്നലെ അഥവാ വ്യാഴാഴ്ചയാണ് പുറത്ത് വിട്ടിരിക്കുന്നത്. മുമ്പത്തെ സിഇആര്‍ബിയിലുള്ള മിക്കവരും പുതിയ പ്രോഗ്രാമിലേക്ക് ട്രാന്‍സിഷന് വിധേയമാകുന്നതെന്ന് ഇതിലൂടെ വിശദീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ പുതിയ മാറ്റ് മൂന്ന് താല്‍ക്കാലിക ബെനഫിറ്റുകള്‍ കൂടി പുതിയ എംപ്ലോയ്‌മെന്റ് ഇന്‍ഷൂറന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി നിലവില്‍ വരുന്നതാണ്. പെയ്ഡ് സിക്ക് ലീവിന്റെ രൂപത്തിലുള്ള ഒരു ബെനഫിറ്റും ഇതില്‍ പെടുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഈ പുതിയ സാമ്പത്തിക സഹായ പദ്ധതികള്‍ക്കായി അടുത്ത വര്‍ഷത്തില്‍ ഖജനാവിന് ചുരുങ്ങിയത് 37 ബില്യണ്‍ ഡോളര്‍ അധികച്ചെലവ് വരുന്നതായിരിക്കും. കാനഡയുടെ പുതിയ ധനകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷം തന്റെ ആദ്യ പ്രഖ്യാപനമെന്ന നിലയിലാണ് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പുതിയ പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. എംപ്ലോയ്‌മെന്റ്, വര്‍ക്ക്‌ഫോഴ്‌സ് ഡെലവപ്‌മെന്റ് ആന്‍ഡ് ഡിസ്എബിലിറ്റി ഇന്‍ക്ലൂഷന്‍ മിനിസ്റ്ററായ കാര്‍ല ക്വാല്‍ട്രൗഗും ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാരണം കാനഡ കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന വേളയിലാണ് അതില്‍ നിന്നും കരകയറ്റാനുള്ള പുതിയ സാമ്പത്തിക സഹായപദ്ധതി നടപ്പിലാക്കുന്നത്.

Other News in this category



4malayalees Recommends