യുഎസിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ രണ്ട് മില്യണോളം ഹിന്ദു വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയാകും; പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്റ്റേറ്റുകളില്‍ ഹിന്ദു വോട്ടുകള്‍ നിര്‍ണായകം

യുഎസിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ രണ്ട് മില്യണോളം ഹിന്ദു വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയാകും;  പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്റ്റേറ്റുകളില്‍ ഹിന്ദു വോട്ടുകള്‍ നിര്‍ണായകം
അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ രണ്ട് മില്യണോളം വരുന്ന ഹിന്ദു വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയായി വര്‍ത്തിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രധാന പാര്‍ട്ടികള്‍ക്ക് ഏതിനാണ് ഭൂരിപക്ഷം ലഭിക്കുകയെന്ന് ഉറപ്പില്ലാത്ത സ്റ്റേറ്റുകളിലായിരിക്കും ഹിന്ദുവോട്ടുകള്‍ നിര്‍ണായകമായി വര്‍ത്തിക്കുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് മാനായ രാജ കൃഷ്ണമൂര്‍ത്തിയാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ' ഹിന്ദു അമേരിക്കന്‍ന്‍സ് ഫോര്‍ ബിഡെന്‍' എന്ന ക്യാമ്പയിന്റെ ഔപചാരികമായ ലോഞ്ചിംഗിനോട് അനുബന്ധിച്ചാണ് കൃഷ്ണമൂര്‍ത്തി ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

ഇല്ലിനോയിസില്‍ നിന്നും മൂന്ന് വട്ടം ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ ആളെന്ന നിലയില്‍ കൃഷ്ണമൂര്‍ത്തിയുടെ പ്രവചനം നിര്‍ണായകമാണ്. ഇതിനാല്‍ രാജ്യത്ത് ഒരു മാറ്റം വരുത്തുന്നതിനായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോയ് ബിഡാന് തന്നെ വോട്ട് ചെയ്യണമെന്നും അദ്ദേഹം യുഎസിലെ ഹിന്ദു സമൂഹത്തോട് ആവശ്യപ്പെടുന്നു. ഹിന്ദു വിശ്വാസമായ വസുധൈവ കുടുംബകം എന്ന ആദര്‍ശം നടപ്പിലാക്കാന്‍ ബിഡാന്‍ തന്നെ പ്രസിഡന്റാകണമെന്നും അദ്ദേഹം ഏവരെയും ആദരവോടെയും തുല്യതയോടെയും കാണുന്ന ആളാണെന്നും കൃഷ്ണമൂര്‍ത്തി എടുത്ത് കാട്ടുന്നു.

ഈ വര്‍ഷം നടക്കാനിരിക്കുന്നത് അമേരിക്കയിലെ ഹിന്ദുക്കളെ സംബന്ധിടത്തോളം ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്നും അതിനാല്‍ ഹിന്ദു മൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും മറിച്ച് വംശീയതയും വിവേചനവും പ്രകടിപ്പിക്കുന്നവര്‍ക്കല്ലെന്നും മൂര്‍ത്തി മുന്നറിയിപ്പേകുന്നു. കുടിയേറ്റ വിരുദ്ധ നയങ്ങളുടെ പേരില്‍ ട്രംപിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ധര്‍മത്തിനനുസരിച്ച് ഏവരും വോട്ട് ചെയ്യേണ്ടിയിരിക്കുന്നുവെന്നും ഇത് സമൂഹത്തിന് വേണ്ടിയുള്ള വോട്ടിംഗാണെന്നും ബിഡാന്റെ കാംപയിന്‍ നാഷണല്‍ എഎപിഐ ഡയറക്ടറായ അമിത് ജാനിയും ഹിന്ദുവോട്ടര്‍മാരോട് ആഹ്വാനം ചെയ്യുന്നു.

Other News in this category



4malayalees Recommends