യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍-അമേരിക്കക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും തനിക്ക് മഹത്തായ ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്റ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍-അമേരിക്കക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും തനിക്ക് മഹത്തായ ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്റ്
യുഎസില്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍-അമേരിക്കക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തനിക്ക് യുഎസിലെ ഇന്ത്യന്‍ സമൂഹവുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും മഹത്തായ ബന്ധമുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. ഇക്കാരണങ്ങളാലാണ് നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നതെന്നും ട്രംപ് വിശദീകരിക്കുന്നു.

തങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മഹത്തായ പിന്തുണ ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോഡിയില്‍ നിന്നും മഹത്തായ പിന്തുണ ലഭിക്കുന്നുണ്ടെന്നുമാണ് ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് നടന്ന ന്യൂസ് കോണ്‍ഫറന്‍സില്‍ വച്ച് റിപ്പോര്‍ട്ടര്‍മാരോട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഒരു വീഡിയോ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ട്രംപ്. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പിന്തുടരുന്നതിനാല്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ ട്രംപിനെതിരെ വരുന്ന തെരഞ്ഞെടുപ്പില്‍ ആഞ്ഞടിക്കുമെന്ന് എതിരാളികള്‍ പറഞ്ഞ പ്രചരിപ്പിക്കുന്നതിനിടെയാണ് ട്രംപ് അതിനെ പ്രതിരോധിക്കാനുള്ള അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് ഇന്ത്യയെ നന്നായി അറിയാമെന്നും അവിടുത്തെ യുവജനങ്ങളെ താന്‍ നന്നായി മനസിലാക്കിയിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ വോട്ടുകളുടെ പേരില്‍ അവകാശവാദമുന്നയിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും പരസ്പരം ഏറ്റ്മുട്ടുന്നത് പതിവ് സംഭവമായിത്തീര്‍ന്നിട്ടുണ്ട്.അമേരിക്ക പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ രണ്ട് മില്യണോളം വരുന്ന ഹിന്ദു വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയായി വര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് മാനനും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു നേതാവുമായ രാജ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.




Other News in this category



4malayalees Recommends