യുഎസിലെ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സെന്‍സസില്‍ നിന്നും ഒഴിവാക്കാനുള്ള ട്രംപിന്റെ വിവാദ നീക്കത്തിന് തടയിട്ട് ഫെഡറല്‍ കോടതി; ഇത് ഭരണഘടനാ വിരുദ്ധമെന്ന് ന്യൂയോര്‍ക്കിലെ മൂന്ന് ഫെഡറല്‍ ജഡ്ജുമാര്‍; തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ട്രംപിന് കടുത്ത തിരിച്ചടി

യുഎസിലെ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സെന്‍സസില്‍ നിന്നും ഒഴിവാക്കാനുള്ള ട്രംപിന്റെ വിവാദ നീക്കത്തിന് തടയിട്ട് ഫെഡറല്‍ കോടതി;  ഇത് ഭരണഘടനാ വിരുദ്ധമെന്ന് ന്യൂയോര്‍ക്കിലെ മൂന്ന് ഫെഡറല്‍ ജഡ്ജുമാര്‍; തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ട്രംപിന് കടുത്ത തിരിച്ചടി

യുഎസിലെ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സെന്‍സസില്‍ നിന്നും ഒഴിവാക്കാനുള്ള കടുത്ത നീക്കത്തിന് തടയിട്ട് യുഎസ് കോടതി രംഗത്തെത്തി. ഇത്തരമൊരു മനുഷ്യത്വ വിരുദ്ധ നീക്കത്തിനെതിരായി വ്യാഴാഴ്ച രംഗത്തെത്തിയിരിക്കുന്നത് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയാണ്.ഈ വിധി നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ട്രംപിന് കടുത്ത തിരിച്ചടിയേകിയിട്ടുണ്ട്.അധികാരത്തിലേറിയത് മുതല്‍ ട്രംപ് യുഎസിലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ് അവരെ യുഎസ് സെന്‍സസില്‍ നിന്നും ഒഴിവാക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടത്തിയിരിക്കുന്നത്.


ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും യുഎസില്‍ നടത്തുന്ന സെന്‍സസില്‍ രാജ്യത്തെ ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്താറുണ്ട്. ഈ നിര്‍ണായകമായ ജനസംഖ്യാ കണക്കെടുപ്പില്‍ നിന്നും യുഎസിലെ നിയമവിരുദ്ധരായ കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള വിവാദ നീക്കത്തിന് ജൂലൈയിലായിരുന്നു ട്രംപ് ഉത്തരവിട്ടിരുന്നത്. എന്നാല്‍ സര്‍ക്കാരിന് ഇത്തരമൊരു ഉത്തരവിടാനുള്ള അധികാരത്തെ വെല്ലുവിളിച്ച് ന്യൂയോര്‍ക്ക് അടക്കമുള്ള നിരവധി സ്‌റ്റേറ്റുകളിലെ പ്രോസിക്യൂട്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.

നിയമവിരുദ്ധരായ കുടിയേറ്റക്കാര്‍ ഇത്തരം സെന്‍സസില്‍ നിന്നും വ്യാപകമായി ഒഴിവാക്കപ്പെട്ട് അവര്‍ക്ക് അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുമെന്ന ആശങ്ക കനക്കവേയാണ് നിര്‍ണായകമായ കോടതി വിധി പുറത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ വിവാദമായ ഉത്തരവ് നിയമവിരുദ്ധമാണെന്ന് വ്യാഴാഴ്ച മാന്‍ഹാട്ടനിലെ മൂന്ന് ഫെഡറല്‍ ജഡ്ജുമാര്‍ കണ്ടെത്തുകയായിരുന്നു. രാജ്യത്തെ ഓരോ വ്യക്തിയെയും സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന ഭരണഘടനാപരമായ നിബന്ധനയെ ലംഘിക്കുന്നതാണ് ട്രംപിന്റെ ഉത്തരവെന്നാണ് ഫെഡറല്‍ കോടതി വിധിച്ചിരിക്കുന്നത്. ഇതൊരിക്കലും അനുവദിക്കാനാവില്ലെന്നാണ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അറ്റോര്‍ണിയായ ലെറ്റിറ്റിയ ജെയിംസ് വ്യാഴാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Other News in this category



4malayalees Recommends