യുഎസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിന്ദുഫോബിയ വളര്‍ത്തിയ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹിന്ദു ഗ്രൂപ്പുകള്‍;തല്‍ഫലമായി നിര്‍ണായക ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ ചായ്‌വ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട്; ബിഡെന്റെ ജയത്തെ ഇത് ബാധിക്കും

യുഎസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിന്ദുഫോബിയ വളര്‍ത്തിയ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹിന്ദു ഗ്രൂപ്പുകള്‍;തല്‍ഫലമായി നിര്‍ണായക ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ ചായ്‌വ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട്; ബിഡെന്റെ ജയത്തെ ഇത്  ബാധിക്കും
യുഎസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിന്ദുഫോബിയ വളര്‍ത്തിയതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹിന്ദു ഗ്രൂപ്പുകള്‍ രംഗത്തെത്തി.പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട ഹിന്ദു പ്രതിനിധികള്‍ക്കെതിരെ പോലും നിലകൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ അവസ്ഥയുണ്ടാക്കിയിരിക്കുന്നതെന്നാണ് ഹിന്ദുഗ്രൂപ്പുകള്‍ ആരോപിക്കുന്നത്.ഇതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായ ശക്തിയായി മാറിയേക്കാവുന്ന ഹിന്ദുവോട്ടര്‍മാരുടെ ചായ്‌വ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരെ ഉണ്ടാകാന്‍ ഇത് വഴിയൊരുക്കിയെന്നും ഹിന്ദുഗ്രൂപ്പുകള്‍ ആരോപിക്കുന്നു.

പാര്‍ട്ടിയിലെ സൂപ്പര്‍ പ്രോഗ്രസീവ് വിംഗ് സമീപകാലത്ത് ഇന്ത്യാവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതും ഹിന്ദുക്കളെ പാര്‍ട്ടിക്ക് എതിരായി തിരിച്ചുവെന്നും ഹിന്ദുഗ്രൂപ്പുകള്‍ ആരോപിക്കുന്നു. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ് പ്രധാനമായും ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോയ് ബിഡെനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ വോട്ടുകള്‍ നിര്‍ണായകമായിരിക്കെയാണ് പാര്‍ട്ടി ഹിന്ദുക്കള്‍ക്കിടയില്‍ ഈ ദുഷ്‌പേരുണ്ടാക്കിയിരിക്കുന്നത്.

ഇത് ബിഡെന്റെ ജയത്തെ വരെ പ്രതികൂലമായി ബാധിക്കുമെന്നും ഹിന്ദുഗ്രൂപ്പുകള്‍ മുന്നറിയിപ്പേകുന്നു.അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രംപും ജോയ് ബിഡെനും ആദ്യമായി നേര്‍ക്ക് നേര്‍ ചര്‍ച്ചക്ക് ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു ടെലിവിഷന്‍ ചര്‍ച്ചയിലായിരിക്കും ഇവര്‍ ഒരുമിക്കുന്നത്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വാശിയേറിയ ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്.

Other News in this category



4malayalees Recommends