അമേരിക്കയിലെ ഈ വര്‍ഷത്തെ നഴ്‌സ് ഓഫ് ദി ഇയര്‍ പുരസ്‌കാരം മലയാളി നഴ്‌സിന് ; കോട്ടയം സ്വദേശി ജിഷാ ജോസഫിന്റെ നേട്ടം ഓരോ മലയാളിയ്ക്കും അഭിമാനകരം

അമേരിക്കയിലെ ഈ വര്‍ഷത്തെ നഴ്‌സ് ഓഫ് ദി ഇയര്‍ പുരസ്‌കാരം മലയാളി നഴ്‌സിന് ; കോട്ടയം സ്വദേശി ജിഷാ ജോസഫിന്റെ നേട്ടം ഓരോ മലയാളിയ്ക്കും അഭിമാനകരം
അമേരിക്കയിലെ ഈ വര്‍ഷത്തെ നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി മലയാളി നഴ്‌സ്. കോട്ടയം സ്വദേശിയും അഡ്വക്കേറ്റ് ലൂഥറല്‍ ജനറല്‍ ഹോസ്പിറ്റല്‍ നഴ്‌സുമായ ജിഷാ ജോസഫിനാണ് ഈ ആംഗീകാരം ലഭിച്ചത്. അമേരിക്കയിലെ മലയാളി സമൂഹത്തിന് മുഴുവന്‍ നേട്ടമാണ് ഇത്.

മികച്ച ആരോഗ്യ സേവനമാണ് ജിഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ജിഷ ജോലി ചെയ്യുന്ന അഡ്വക്കേറ്റ് ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലിന്റെ ചിത്രത്തില്‍ ഈ ആശുപത്രിയില്‍ നിന്നും മികച്ച നഴ്‌സിനുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി നഴ്‌സ് കൂടിയാണ് ജിഷാ ജോസഫ്. അതിനാല്‍ തന്നെ, ആശുപത്രിയുടെ ചരിത്രത്തില്‍ കൂടിയാണ് ഈ നേട്ടം ഇടംനേടിയത്. അമേരിക്കയിലെ ചിക്കാഗോയിലാണ് ജിഷ കുടുംബ സമേതം താമസിക്കുന്നത്. ഇടുക്കി തടിയമ്പാട് സ്വദേശി സുഭാഷാണ് ഭര്‍ത്താവ്. ഏക മകള്‍ റൂത്ത്.

Other News in this category4malayalees Recommends