യുഎസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും റെക്കോര്‍ഡ് എണ്ണം കോവിഡ് കേസുകള്‍ ; വ്യാഴാഴ്ച കേസുകള്‍ 79,369 ആയും വെള്ളിയാഴ്ച 88,973 ആയും പെരുകി; മൊത്തം കേസുകള്‍ 85 ലക്ഷവും മൊത്തം മരണം രണ്ട് ലക്ഷവും പിന്നിട്ടു; ട്രംപിനെതിരെ കടുത്ത വിമര്‍ശനം

യുഎസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും റെക്കോര്‍ഡ് എണ്ണം കോവിഡ് കേസുകള്‍ ; വ്യാഴാഴ്ച കേസുകള്‍ 79,369 ആയും വെള്ളിയാഴ്ച 88,973 ആയും പെരുകി;  മൊത്തം കേസുകള്‍ 85 ലക്ഷവും മൊത്തം മരണം രണ്ട് ലക്ഷവും പിന്നിട്ടു; ട്രംപിനെതിരെ കടുത്ത വിമര്‍ശനം
യുഎസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും റെക്കോര്‍ഡ് എണ്ണം കോവിഡ് കേസുകള്‍ രേഖ പ്പെടുത്തിയ ദിവസങ്ങളാണ് കടന്ന് പോയിരിക്കുന്നത്. ഇത് പ്രകാരം വെള്ളിയാഴ്ച രാത്രി എട്ടരക്കും ശനി യാഴ്ച രാത്രി എട്ടരക്കുമിടയില്‍ രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം 88,973 ആയിരുന്നു. തൊട്ട് തലേദിവസം കേസുകളു ടെ എണ്ണം 79,369 ആയിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസു കളുടെ എണ്ണം 8,568,625 ആയി വര്‍ധിച്ചു.

മരണമാകട്ടെ മൊത്തം 2,24,751 ആയാണ് വര്‍ധിച്ചത്.രാജ്യത്ത് നിലവില്‍ ഏറ്റവും രൂക്ഷമായ രേച്ചയുള്ളത് നോര്‍ത്തിലും മിഡ് വെസ്റ്റിലുമാണ്. രാജ്യത്തെ 50 സ്‌റ്റേറ്റുകളില്‍ 35 എണ്ണത്തിലും കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയുമാണ്. ഓട്ടം സീസണിന്റെ തുടക്കം മുതല്‍ രാജ്യത്തെ പ്രതിദിന കോവിമരണങ്ങള്‍ ഏതാണ്ട് സ്ഥിരമായി നിലകൊള്ളുന്ന പ്രവണതയാണുള്ളത്. ഇത് പ്രകാരം ഈ പ്രതിദിന മരണം 700നും 800നും മധ്യത്തിലാണ് നിലകൊണ്ടിരുന്നത്.

എന്നാല്‍ ശനിയാഴ്ച രാജ്യത്തെ കോവിഡ് മരണം കുതിച്ചുയരുകയായിരുന്നുവെന്നാണ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് ട്രാക്കര്‍ റെക്കോര്‍ഡ് വെളിപ്പെടുത്തുന്നത്.രാജ്യത്തെ കോവി ഡ് പ്രതിസന്ധി നേരിടുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കടുത്ത പാളിച്ചകള്‍ പറ്റിയതിനാലാണ് ലോകത്തില്‍ കോവിഡ് ഏറ്റവും വര്‍ധിച്ച രാജ്യമായി യുഎസ് മാറിയതെന്ന വിമര്‍ശനം ശ ക്തമാകുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിന് ഇത് കടുത്ത തിരിച്ചടിയേകുമെന്ന പ്രവചനവും ശക്തമാണ്.

Other News in this category



4malayalees Recommends