ഷിക്കാഗോ സെന്റ് തോമസ് കത്തീഡ്രലില്‍ വി. യൂദാസ് ശ്ശീഹായുടെ തിരുനാള്‍ ആചരിച്ചു

ഷിക്കാഗോ സെന്റ് തോമസ് കത്തീഡ്രലില്‍ വി. യൂദാസ് ശ്ശീഹായുടെ തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാസ് തദേവൂസിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആചരിച്ചു. നവംബര്‍ ഒന്നാം തീയതി നടത്തപ്പെട്ട തിരുനാളില്‍ ഫാ. ഏബ്രഹാം വെട്ടുവേലില്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.


ഫാ. ജോണിക്കുട്ടി പുലിശേരില്‍, ഫാ. ടോം തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.


എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. ആന്റോ കവലയ്ക്കല്‍, ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു അഗസ്റ്റിന്‍, മേഴ്‌സി കുര്യാക്കോസ്, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ഷാബു മാത്യു, ജോസഫ് നാഴിയംപാറ, തോമസ് സെബാസ്റ്റ്യന്‍, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍, ഷിജി ചിറയില്‍, സജി വര്‍ഗീസ്, സണ്ണി വള്ളിക്കളം എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.Other News in this category4malayalees Recommends