യുഎസിനും ഇന്ത്യയ്ക്കും ചൈന പൊതുവായ വെല്ലുവിളി; അമേരിക്കന്‍ സഖ്യകക്ഷികളുമായുള്ള ബന്ധം ദുര്‍ബലമാക്കി ചൈനയുടെ മുന്നേറ്റത്തിന് ട്രംപ് വഴിയൊരുക്കി; നിര്‍ണായകമായ മുന്നറിയിപ്പുമായി യുഎസിലെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി എക്‌സ്പര്‍ട്ട്

യുഎസിനും ഇന്ത്യയ്ക്കും ചൈന പൊതുവായ വെല്ലുവിളി; അമേരിക്കന്‍ സഖ്യകക്ഷികളുമായുള്ള ബന്ധം ദുര്‍ബലമാക്കി ചൈനയുടെ മുന്നേറ്റത്തിന് ട്രംപ് വഴിയൊരുക്കി; നിര്‍ണായകമായ മുന്നറിയിപ്പുമായി യുഎസിലെ  നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി എക്‌സ്പര്‍ട്ട്
യുഎസും ഇന്ത്യയും ആക്രമണോത്സുകമായ ചൈനയെന്ന കടുത്ത പൊതു വെല്ലുവിളി നേരിടുന്നുവെന്നും അതിനാല്‍ ചൈനയെ നേരിടുന്നതില്‍ ഇന്ത്യ യുഎസിന്റെ നിര്‍ണായകമായ പങ്കാളിയാണെന്നും വെളിപ്പെടുത്തി യുഎസിലെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി എക്‌സ്പര്‍ട്ടുമായ ആന്റണി ബ്ലിന്‍കെന്‍ രംഗത്തെത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡന്‍ ബ്ലിന്‍കെനെ സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിക്കാന്‍ സാധ്യതയേറിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് ഏറെ പരിഗണനയാണ് കല്‍പ്പിക്കപ്പെടുന്നത്.

ബൈഡന്‍ കാംപയിന്‍ സംഘടിപ്പിച്ച ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കായി സംഘടിപ്പിച്ച ഒരു കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമില്‍ സംസാരിക്കവേയാണ് ബ്ലിന്‍കെന്‍ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. അമേരിക്കന്‍ സഖ്യകക്ഷികളുമായുള്ള ബന്ധം ദുര്‍ബലമാക്കി ചൈനയുടെ മുന്നേറ്റത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വഴിയൊരുക്കുകയായിരുന്നുവെന്നും ഇതിലൂടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളില്‍ ചൈന അമേരിക്കക്ക് ഭീഷണിയായി മുന്നേറിയെന്നും ബ്ലിന്‍കെന്‍ ആരോപിക്കുന്നു.

ട്രംപ് അമേരിക്കന്‍ മൂല്യങ്ങളെ ഉപേക്ഷിച്ചതിലൂടെ ചൈന ഹോംഗ്‌കോംഗിന്റെ ജനാധിപത്യത്തില്‍ അമിതമായി കൈ കടത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കും യുഎസിനും പൊതുവായ വെല്ലുവിളിയായി ചൈന മാറിക്കൊണ്ടിരിക്കുന്നുവെന്നും ചൈന ഇന്ത്യയോട് ആക്രമണോത്സുകമായ നിലപാടാണ് കൈക്കൊള്ളുന്നതെന്നും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലേക്ക് കടന്ന് കയറി ചൈന ഇന്ത്യക്ക് കടുത്ത ഭീഷണിയാണുയര്‍ത്തുന്നതെന്നും ബ്ലിന്‍കെന്‍ മുന്നറിയിപ്പേകുന്നു. തങ്ങളുടെ സാമ്പത്തിക അപ്രമാദിത്വത്തിന്റെ ബലത്തില്‍ മറ്റ് രാജ്യങ്ങളെ ചൈന ഭീഷണിപ്പെടുത്തുന്നുവെന്നും ബ്ലിന്‍കെന്‍ ആരോപിക്കുന്നു.

Other News in this category



4malayalees Recommends