യുഎസില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി 26ാം ദിവസവും ഒരു ലക്ഷത്തിന് മീതെ; രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 13,047,202 പേര്‍ക്ക്; കോവിഡ് കവര്‍ന്നത് 2,64,000 അമേരിക്കക്കാരുടെ ജീവനുകള്‍; യുഎസുകാരുടെ പ്രതീക്ഷ ഇനി പുതിയ പ്രസിഡന്റില്‍ മാത്രം

യുഎസില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി 26ാം ദിവസവും ഒരു ലക്ഷത്തിന് മീതെ; രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 13,047,202 പേര്‍ക്ക്;  കോവിഡ് കവര്‍ന്നത് 2,64,000 അമേരിക്കക്കാരുടെ ജീവനുകള്‍; യുഎസുകാരുടെ പ്രതീക്ഷ ഇനി പുതിയ പ്രസിഡന്റില്‍ മാത്രം
യുഎസില്‍ തുടര്‍ച്ചയായി 26 ദിവസങ്ങളിലായി ദിവസം പ്രതി ഒരു ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്ത് വന്നു. ശനിയാഴ്ചയാണ് ഇത്തരത്തില്‍ 26ാം ദിവസം തികച്ചിരിക്കുന്നത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം ഇന്ന് ഞായറാഴ്ച 1,14,397 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമെ ഇന്ന് 862 കോവിഡ് മരണങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം യുഎസില്‍ മൊത്തത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത് 13,047,202 പേര്‍ക്കാണ്. കൂടാതെ രാജ്യത്തെ 2,64,000 പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നെടുത്തിട്ടുമുണ്ട്. മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ഇത്രയും ദുരന്തം യുഎസില്‍ സംഭവിച്ചിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ചവരും മരിച്ചവരുമുള്ള രാജ്യമെന്ന ദുരവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും യുഎസ് നില കൊള്ളുന്നത്. തന്റെ ഭരണം തുടങ്ങുന്നത് കോവിഡിനെ രാജ്യത്ത് നിന്നും നിര്‍മാര്‍ജനം ചെയ്ത് കൊണ്ടായിരിക്കുമെന്ന ഉറച്ച വാഗ്ദാനവുമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തിയതിനെ വളരെ പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്. സ്ഥാനമൊഴിയാന്‍ പോകുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കത്തില്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ തികച്ചും നിരുത്തരവാദിത്വപരമായി നിലകൊണ്ടതിനാലാണ് രാജ്യത്ത് സ്ഥിതി അബദ്ധമായിരിക്കുന്നതെന്നാണ് ജനങ്ങളില്‍ നല്ലൊരു ശതമാനം പേരും ആക്ഷേപിക്കുന്നത്.

Other News in this category



4malayalees Recommends