യുഎസിലെ കോവിഡ് കേസുകള്‍ നവംബറില്‍ മാത്രം നാല് മില്യണ്‍ പിന്നിട്ടു; ഒക്ടോബറിലുണ്ടായ റെക്കോര്‍ഡ് കേസുകളേക്കാള്‍ ഇരട്ടിയിലധികം പെരുപ്പം; താങ്ക്‌സ് ഗിവിംഗ് ഡേ-ബ്ലാക്ക് ഫ്രൈഡേ ആഘോഷങ്ങളിലൂടെ സ്ഥിതി ഗുരുതരമാകും; രാജ്യത്ത് ഇതുവരെ 13 മില്യണ്‍ രോഗികള്‍

യുഎസിലെ കോവിഡ് കേസുകള്‍ നവംബറില്‍ മാത്രം നാല് മില്യണ്‍ പിന്നിട്ടു; ഒക്ടോബറിലുണ്ടായ റെക്കോര്‍ഡ് കേസുകളേക്കാള്‍ ഇരട്ടിയിലധികം പെരുപ്പം; താങ്ക്‌സ് ഗിവിംഗ് ഡേ-ബ്ലാക്ക് ഫ്രൈഡേ ആഘോഷങ്ങളിലൂടെ സ്ഥിതി ഗുരുതരമാകും;  രാജ്യത്ത് ഇതുവരെ 13 മില്യണ്‍ രോഗികള്‍

യുഎസിലെ കോവിഡ് കേസുകള്‍ നവംബറില്‍ മാത്രം നാല് മില്യണ്‍ പിന്നിട്ടിരിക്കുന്നുവെന്ന് ശനിയാഴ്ച പുറത്ത് വന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒക്ടോബര്‍ 19ന് ഇത് സംബന്ധിച്ച റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടതിന് ശേഷം ഇക്കാര്യത്തില്‍ ഇരട്ടിയിലധികം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ രാജ്യത്ത് കേസുകളുടെ എണ്ണം വളരെ വേഗം വര്‍ധിക്കുന്നത് തുടരുന്നതും ആശങ്കയേറ്റുന്നുണ്ട്.


നിലവിലും രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നത് തുടരുന്ന സ്ഥിതിയാണുള്ളതെന്നും ഇന്‍ഡോറുകളില്‍ ജനങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇടപഴകുന്നത് കോവിഡ് കേസുകള്‍ പെരുകുന്നതിന് കാരണമായി വര്‍ത്തിക്കുന്നുവെന്നുമാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടര്‍ ഓഫ് ദി സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയുമായ ടോം ഇന്‍ഗിള്‍സ്‌ബൈ മുന്നറിയിപ്പേകുന്നു. താങ്ക്‌സ് ഗിവിംഗ് വീക്കെന്‍ഡിനും ബ്ലാക്ക് ഫ്രൈഡേക്കും അമേരിക്കക്കാര്‍ ആഘോഷങ്ങള്‍ക്കും യാത്രകള്‍ക്കുമായി കൂടുതല്‍ പുറത്തിറങ്ങിയതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന കോവിഡ് കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.

പ്രസ്തുത ആഘോഷങ്ങളെ തുടര്‍ന്ന് രാജ്യത്ത് വരും നാളുകളില്‍ കേസുകള്‍ ഇനിയും വര്‍ധിക്കുമെന്ന ആശങ്കയും ശക്തമാണ്. കൂടാതെ ക്രിസ്മസിനും പുതു വര്‍ഷത്തിനും ആഘോഷങ്ങള്‍ക്കിടെ സാമൂഹിക അകലനിയമങ്ങള്‍ പാടെ നിരാകരിക്കാന്‍ ജനം സാധ്യതയേറിയിരിക്കുന്നതിനാല്‍ തുടര്‍ന്ന് സ്ഥിതി ഇനിയും വഷളാകുമെന്ന മുന്നറിയിപ്പും അധികൃതര്‍ ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ദിവസത്തില്‍ ശരാശരി 1,7000 പേര്‍ക്ക് കോവിഡ് പിടിപെടുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്.

കഴിഞ്ഞ വാരത്തില്‍ മാത്രമായി 1.1 മില്യണിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൊത്തം 13 മില്യണ്‍ പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇത്തരത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതും ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് മരണങ്ങള്‍ക്കിരയായതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ യുഎസ് തുടരുന്ന സ്ഥിതിയാണുള്ളത്.വെള്ളിയാഴ്ച രാജ്യത്ത് 103,000 കേസുകളും 1100ല്‍ അധികം മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച 187,000 കേസുകളും 1962 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends