യുഎസിലേക്ക് വരുന്ന വിവിധ രാജ്യക്കാര്‍ ഡിസംബര്‍ അവസാനം മുതല്‍ വിസ ബോണ്ട് നല്‍കണം; 15,000 ഡോളര്‍ ചെലവ് വരുന്ന ബോണ്ടിലൂടെ ലക്ഷ്യമിടുന്നത് വിസാ കാലാവധി കഴിഞ്ഞ് താമസിക്കുന്നവരെ കുരുക്കല്‍; പൈലറ്റ് പ്രോഗ്രാമിന്റെ തുടക്കത്തില്‍ ഇന്ത്യക്കാരെ ഒഴിവാക്കി

യുഎസിലേക്ക് വരുന്ന വിവിധ രാജ്യക്കാര്‍ ഡിസംബര്‍ അവസാനം മുതല്‍ വിസ ബോണ്ട് നല്‍കണം;  15,000 ഡോളര്‍ ചെലവ് വരുന്ന ബോണ്ടിലൂടെ ലക്ഷ്യമിടുന്നത് വിസാ കാലാവധി കഴിഞ്ഞ് താമസിക്കുന്നവരെ കുരുക്കല്‍;  പൈലറ്റ് പ്രോഗ്രാമിന്റെ തുടക്കത്തില്‍ ഇന്ത്യക്കാരെ ഒഴിവാക്കി

യുഎസിലേക്ക് വരുന്ന വിവിധ രാജ്യക്കാരായവര്‍ക്ക് പുതിയ വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം രംഗത്തെത്തി. ഇത് പ്രകാരം ചില പ്രത്യേക രാജ്യക്കാര്‍ യുഎസിലേക്ക് വരുമ്പോള്‍ ഒരു ബോണ്ട് നല്‍കിയിരിക്കണം. ബിസിനസ് യാത്രക്കാര്‍ക്കും വിനോദത്തിനായി യുഎസിലേക്ക് വരുന്നവര്‍ക്കും ഇത് ബാധകമാണ്. ഇത് പ്രകാരം നടപ്പിലാക്കാനുദ്ദേശിക്കുന്ന ബോണ്ടിന് 15,000 ഡോളറാണ് ചെലവ് വരുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യക്കാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


എന്നാല്‍ യുഎസിലുള്ള ഇന്ത്യക്കാര്‍ക്കും അല്ലെങ്കില്‍ യുഎസ് സന്ദര്‍ശിക്കാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്കും ഇത് അധികം വൈകാതെ ബാധകമാക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച നിയമം നവംബര്‍ 24നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബി1 അല്ലെങ്കില്‍ ബി 2 വിസകളിലെത്തി യുഎസില്‍ അധികമായി താമസിക്കുന്നവരെ ലക്ഷ്യമിട്ടാണീ ബോണ്ട് ഏര്‍പ്പെടുത്തുന്നത്. ഈ വിസകളിലെത്തി കാലാവധി കഴിഞ്ഞും താമസിക്കുന്ന ഇന്ത്യക്കാര്‍ താരതമ്യേന കുറവായതിനാലാണ് തുടക്കത്തില്‍ അവരെ ഇതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

എന്നാല്‍ യെമന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ്, തുടങ്ങിയ രാജ്യക്കാര്‍ ഇത്തരം വിസകളിലെത്തി കാലാവധി കഴിഞ്ഞും യുഎസില്‍ താമസിക്കുന്നതിനാലാണ് അത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മേല്‍ പ്രസ്തുത ബോണ്ട് നിര്‍ബന്ധമാക്കുന്നത്. 2019ല്‍ 13,203 ഇന്ത്യക്കാരാണ് വിസാ കാലാവധി കഴിഞ്ഞും യുഎസില്‍ താമസിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ് താമസിച്ചവരില്‍ ഇന്ത്യക്കാര്‍ വെറും 1.08 ശതമാനമാണ്. പുതിയ വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ഡിസംബര്‍ അവസാനം മുതലാണ് നിലവില്‍ വരുന്നത്. അഫ്ഗാനിസ്ഥാന്‍, യെമന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പുതിയ ബോണ്ട് ബാധമാക്കും.


Other News in this category4malayalees Recommends