ഇന്ത്യന്‍ അമേരിക്കനായ വിജയ് ഷങ്കറെ അസോസിയേറ്റ് ജഡ്ജായി നോമിനേറ്റ് ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇദ്ദേഹത്തിന് ലഭിച്ചത് ഡിസ്ട്രിക്ട് ഓഫ് കൊളംബിയ കോര്‍ട്ട് ഓഫ് അപ്പീല്‍സിലെ ഉന്നത സ്ഥാനം

ഇന്ത്യന്‍ അമേരിക്കനായ വിജയ് ഷങ്കറെ അസോസിയേറ്റ് ജഡ്ജായി നോമിനേറ്റ് ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇദ്ദേഹത്തിന് ലഭിച്ചത് ഡിസ്ട്രിക്ട് ഓഫ് കൊളംബിയ കോര്‍ട്ട് ഓഫ് അപ്പീല്‍സിലെ ഉന്നത സ്ഥാനം
ഇന്ത്യന്‍ അമേരിക്കനായ വിജയ് ഷങ്കറെ അസോസിയേറ്റ് ജഡ്ജായി നോമിനേറ്റ് ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. കൊളംബിയ കോര്‍ട്ട് ഓഫ് അപ്പീല്‍സിന്റെ അസോസിയേറ്റ് ജഡ്ജ് ഓഫ് ദി ഡിസ്ട്രിക് ആയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. 15 വര്‍ഷത്തേക്കാണ് ഷങ്കറിനെ ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തിിക്കുന്നതെന്നാണ് സെനറ്റില്‍ ട്രംപ് ഞായറാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ സെനറ്റ് അംഗീകരിച്ചാല്‍ നിലവില്‍ ഈ സ്ഥാനത്തിരിക്കുന്ന ജോണ്‍ ആര്‍ ഫിഷറിന് പകരമായി ഷങ്കര്‍ ഈ സ്ഥാനത്തെത്തും.

നിലവില്‍ ജോണ്‍ ഈ സ്ഥാനത്ത് നിന്നും റിട്ടയര്‍ ചെയ്തിരിക്കുകയാണ്. വാഷിംഗ്ടണ്‍ ഡിസിയിലെ ഉന്നതമായ കോടതിയാണ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയ കോര്‍ട്ട് ഓഫ് അപ്പീല്‍സ്. കഴിഞ്ഞ ജൂണിലായിരുന്നു ട്രംപ് ഷങ്കറിന്റെ നോമിനേഷന്‍ ആദ്യമായി പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്, ക്രിമിനല്‍ ഡിവിഷനിലെ സീനിയര്‍ ലെജിസ്ലേഷന്‍ കൗണ്‍സെലായും അപ്പെലറ്റ് സെക്ഷനിലെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്ഠിച്ച് വരുകയാണ്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റില്‍ 2012ല്‍ ചേരുന്നതിന് മുമ്പ് ഷങ്കര്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രൈവറ്റ് പ്രാക്ടീസ് ചെയ്ത് വരുകയായിരുന്നു. ലോ സ്‌കൂളില്‍ നിന്നും ഗ്രാജ്വേഷന്‍ നേടിയ ശേഷം ഷങ്കര്‍ സെക്കന്‍ഡ് സര്‍ക്യൂട്ടിന് വേണ്ടിയുളള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അപ്പീല്‍സിലെ ജഡ്ജ് ചെസ്റ്റര്‍ ജെ സ്ട്രൗബിന്റെ ലോ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്നു. തന്റെ ബാച്ചിലേര്‍സ്, കം ലൗഡ് ഷങ്കര്‍ നിര്‍വഹിച്ചത് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജൂറിസ് ഡോക്ടര്‍ നിര്‍വഹിച്ചത് യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയ സ്‌കൂള്‍ ഓഫ് ലോയില്‍ നിന്നുമായിരുന്നു.

Other News in this category



4malayalees Recommends