യുഎസില്‍ പ്രതിദിന കോവിഡ് മരണങ്ങളില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ചൊവ്വാഴ്ച 3936 കോവിഡ് മരണങ്ങള്‍; ചൊവ്വാഴ്ച 2,50,173 പുതിയ കേസുകളും;ആശുപത്രിയില്‍ 1,31,000 രോഗികള്‍; അതിജീവിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയിലെത്തി

യുഎസില്‍ പ്രതിദിന കോവിഡ് മരണങ്ങളില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ചൊവ്വാഴ്ച 3936 കോവിഡ് മരണങ്ങള്‍;  ചൊവ്വാഴ്ച 2,50,173 പുതിയ കേസുകളും;ആശുപത്രിയില്‍ 1,31,000 രോഗികള്‍; അതിജീവിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയിലെത്തി
യുഎസില്‍ പ്രതിദിന കോവിഡ് മരണങ്ങളില്‍ പുതിയ റെക്കോര്‍ഡ് കുറിക്കപ്പെട്ടു. ഇത് പ്രകാരം ചൊവ്വാഴ്ച രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത് 3936 കോവിഡ് മരണങ്ങളാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ലോകത്തില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച രാജ്യമായ യുഎസില്‍ ചൊവ്വാഴ്ച 2,50,173 പുതിയ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ നാളിതുവരെ യുഎസില്‍ 21 മില്യണ്‍ കോവിഡ് കേസുകളും 3,57,067 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമെ യുഎസില്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണവും മഹാമാരി തുടങ്ങിയതിന് ശേഷം നിലവില്‍ ഏറ്റവും അധികരിച്ചിരിക്കുകയാണ്. നിലവില്‍ 1,31,000 രോഗികളാണ് ആശുപത്രിയിലുള്ളതെന്നാണ് കോവിഡ് ട്രാക്കിംഗ് പ്രൊജക്ടില്‍ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നത്. രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും കോവിഡ് മറ്റിടങ്ങളിലേക്കാള്‍ വഷളായിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കോവിഡ് ബാധിച്ച് അതിജീവിക്കാന്‍ സാധ്യത കുറഞ്ഞ ചില രോഗികളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകേണ്ടെന്ന ക്രൂരമായ നിര്‍ദേശം ലോസ് ഏയ്ജല്‍സ് ആംബുലന്‍സ് വര്‍ക്കേര്‍സിന് നല്‍കിയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.

രാജ്യത്ത് കോവിഡ് രോഗികള്‍ പെരുകിയതിനാല്‍ മെഡിക്കല്‍ വിഭവങ്ങള്‍ പരിമിതമായിക്കൊണ്ടിരിക്കുന്നതിനാലാണ് ഈ സ്ഥിതിയുണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് രാജ്യത്തുണ്ടായ പ്രതിദിന കോവിഡ് മരണ റെക്കോര്‍ഡായ 3920 എന്നതാണ് ചൊവ്വാഴ്ച ഭേദിക്കപ്പെട്ടിരിക്കുന്നത്.സമീപമാസങ്ങളിലായി യുഎസില്‍ കോവിഡ് രോഗികളില്‍ ക്രമാതീതമായ പെരുപ്പമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. നവംബര്‍ അവസാനം മുതല്‍ ദൈനംദിന കോവിഡ് മരണങ്ങളില്‍ നാടകീയമായ പെരുപ്പമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 2000 മുതല്‍ 3000ത്തോളം പ്രതിദിന കോവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്.

Other News in this category



4malayalees Recommends