യുഎസിനെ കോവിഡില്‍ നിന്ന് മോചിപ്പിക്കും; സാമ്പത്തിക പ്രതിസന്ധിക്കും വംശീയവെറിക്കും അറുതി വരുത്തും; മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി റദ്ദാക്കും; ബൈഡന്റെ പത്ത് ദിന അജണ്ടകളിങ്ങനെ

യുഎസിനെ കോവിഡില്‍ നിന്ന് മോചിപ്പിക്കും; സാമ്പത്തിക പ്രതിസന്ധിക്കും വംശീയവെറിക്കും അറുതി വരുത്തും; മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി റദ്ദാക്കും; ബൈഡന്റെ പത്ത് ദിന അജണ്ടകളിങ്ങനെ
താന്‍ യുഎസ് പദവിയിലെത്തിയതിന് ശേഷം ആദ്യത്തെ പത്ത് ദിവസങ്ങളില്‍ എന്തൊക്കെയാണ് ചെയ്യുകയെന്ന നിര്‍ണായകമായ പട്ടിക പുറത്തിറക്കി നിയുക്ത യുഎസ് പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. ഈ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഡയന്‍ കണക്കിന് എക്‌സിക്യൂട്ടീവ് ഡയറക്ടീവുകളും എക്‌സ്പാന്‍സീവ് ലെജിസ്ലേറ്റീവ് പ്രൊപ്പോസലുകളും നടപ്പിലാക്കുമെന്നാണ് ബൈഡന്‍ ഉറപ്പേകുന്നത്. രാജ്യത്തെ കോവിഡ് മഹാമാരിയില്‍ നിന്നും മോചിപ്പിക്കുമെന്നും സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരുത്തുമെന്നും വംശീയ വെറിക്ക് പരിഹാരം കാണുമെന്നും കാപിറ്റോളില്‍ ട്രംപിന്റെ അനുയായികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്ക് ആദ്യത്തെ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കാണുമെന്നുമാണ് ബൈഡന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ബുധനാഴ്ച അധികാരമേല്‍ക്കുന്നതിനെ തുടര്‍ന്ന് ട്രംപിന്റെ വിവാദപരമായ നയങ്ങള്‍ തിരുത്തുമെന്നും ബൈഡന്‍ ഉറപ്പേകുന്നു. ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഏറെ വിവാദപരമായ നയം പിന്‍വലിക്കാന്‍ ആദ്യം ദിനം തന്നെ ബൈഡന്‍ പ്രത്യേക മുന്‍ഗണനയേകുമെന്നാണ് റിപ്പോര്‍ട്ട്. പാരീസ് ക്ലൈമറ്റ് ചേയ്ഞ്ച് കരാറില്‍ നിന്നും യുഎസിനെ പിന്‍വലിച്ച ട്രംപിന്റെ നടപടിയും ബൈഡന്‍ ആദ്യ ദിനം റദ്ദാക്കും.

കോവിഡ് പ്രമാണിച്ച് യുഎസില്‍ കുടിയൊഴിപ്പിക്കലിനും സ്റ്റുഡന്റ് ലോണ്‍ തിരിച്ചടവിനും അനുവദിച്ചിരുന്ന ഇളവുകള്‍ ദീര്‍ഘിപ്പിക്കാനും ബൈഡന്‍ തുടക്കത്തില്‍ പ്രത്യേക പരിഗണനയേകുന്നതായിരിക്കും. രാജ്യത്ത് കോവിഡ് നിലവിലും ഏറ്റവും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഫെഡറല്‍ പ്രോപ്പര്‍ട്ടികളിലും ഇന്റര്‍‌സ്റ്റേറ്റ് യാത്രകളിലും മാസ്‌ക് ധരിക്കണമെന്നത് ബൈഡന്‍ നിര്‍ബന്ധമാക്കും. അതിര്‍ത്തി കടന്നെത്തിയ അഭയാര്‍ത്ഥികളില്‍ നിന്നും വേര്‍തിരിച്ച് കുട്ടികളെ പാര്‍പ്പിച്ച നടപടിക്ക് പരിഹാരമായി കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ അടുത്തേക്ക് തന്നെ എത്തിക്കാനും പുതിയ പ്രസിഡന്റ് പ്രത്യേകം ശ്രദ്ധയും മുന്‍ഗണനയും നല്‍കുന്നതായിരിക്കും.

Other News in this category



4malayalees Recommends