ട്രംപ് ഭരണകൂടം നടപ്പിലാക്കാനൊരുങ്ങിയ വിവാദപരമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മരവിപ്പിച്ച് ബൈഡന്‍: ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് ഭീഷണിയുയര്‍ത്തിയ എച്ച്-1ബി വിസകളെ ബാധിക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ പുതിയ പ്രസിഡന്റ് തിരിഞ്ഞത് ഇന്ത്യക്കാര്‍ക്ക് ആശ്വാസദായകം

ട്രംപ് ഭരണകൂടം നടപ്പിലാക്കാനൊരുങ്ങിയ വിവാദപരമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മരവിപ്പിച്ച് ബൈഡന്‍: ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് ഭീഷണിയുയര്‍ത്തിയ എച്ച്-1ബി വിസകളെ ബാധിക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ പുതിയ പ്രസിഡന്റ് തിരിഞ്ഞത് ഇന്ത്യക്കാര്‍ക്ക് ആശ്വാസദായകം
ട്രംപ് ഭരണകൂടം നടപ്പിലാക്കാനൊരുങ്ങിയ വിവാദപരമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മരവിപ്പിച്ച് മാതൃക കാട്ടി പുതിയ പ്രസിഡന്റ് ജോയ് ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രംഗത്തെത്തി. മുന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കപ്പെട്ട ഇത്തരം നിയമങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഇത്തരം വിവാദ നിയമങ്ങളെ 60 ദിവസത്തേക്ക് അതായത് മാര്‍ച്ച് 21 വരെ മരവിപ്പിക്കാനാണ് വൈറ്റ് ഹൗസ് ഫെഡറല്‍ ഏജന്‍സികള്‍ക്കായി ഇറക്കിയ മെമ്മോറാണ്ടത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

പബ്ലിഷ് ചെയ്തത് അല്ലെങ്കില്‍ ഇഷ്യൂ ചെയ്തത് ആയ നിയമങ്ങളാണ് ഇത്തരത്തില്‍ മരവിപ്പിക്കലിന്റെ പരിധിയില്‍ വരുന്നത്. എന്നാല്‍ പ്രാബല്യത്തില്‍ വന്ന നിയമങ്ങള്‍ ഇതിന്റെ പരിധിയില്‍ വരില്ല. ആവശ്യമെങ്കില്‍ ഈ മരവിപ്പിക്കല്‍ 60 ദിവസത്തിനപ്പുറത്തേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്യും. ട്രംപ് ഭരണകൂടത്തിന്റെ അവസാന കാലത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ (ഡിഒഎല്‍) , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി എന്നിവയെ പോലുള്ള ഫെഡറല്‍ ഏജന്‍സികള്‍ വിവാദപരമായതും ഇമിഗ്രേഷനുമായി ബന്ധപ്പെട്ടതുമായ നിരവധി നിയമങ്ങളും നയങ്ങളും ഇഷ്യൂ ചെയ്തിരുന്നു.

വാര്‍ഷിക എച്ച്-1ബി കാപ് റാന്‍ഡം സെലക്ഷന്‍ (ലോട്ടറി) പ്രൊസസിന് പകരം ശമ്പള അധിഷ്ഠിത സെലക്ഷന്‍ പ്രൊസസ്, ഫൈനല്‍ വേയ്ജ് റൂള്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഇത്തരം നിയമങ്ങള്‍ എച്ച് 1 ബി വര്‍ക്കര്‍മാരെ ഹയര്‍ ചെയ്യുന്നതിന് കടുത്ത വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ ഐടി വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് മുഖ്യമായും ഉപയോഗിച്ചിരുന്ന എച്ച് 1 ബി വിസകളെ ബാധിക്കുന്ന ഈ നിയമങ്ങള്‍ ഇന്ത്യന്‍ ഐടിക്കാര്‍ക്ക് യുഎസില്‍ അവസരങ്ങള്‍ കുറയ്ക്കുമെന്ന ആശങ്കയും ശക്തമായിരുന്നു. ബൈഡന്‍ ഇവ മരവിപ്പിക്കാന്‍ തീരുമാനിച്ചത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസജനകമാണ്.

Other News in this category



4malayalees Recommends