യുഎസ് കോവിഡിനെതിരെ സമ്മറോടെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കുമെന്നി ബൈഡന്‍; സ്പ്രിംഗ് കാലത്ത് വാക്‌സിനേഷന്‍ വ്യാപകമാക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കും; ഭരണത്തിന്റെ നൂറ് ദിവസങ്ങള്‍ക്കിടയില്‍ നൂറ് മില്യണ്‍ പേരെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കും

യുഎസ് കോവിഡിനെതിരെ സമ്മറോടെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കുമെന്നി ബൈഡന്‍; സ്പ്രിംഗ് കാലത്ത് വാക്‌സിനേഷന്‍ വ്യാപകമാക്കുന്നതിലൂടെ  ഈ ലക്ഷ്യം കൈവരിക്കും; ഭരണത്തിന്റെ  നൂറ് ദിവസങ്ങള്‍ക്കിടയില്‍ നൂറ് മില്യണ്‍ പേരെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കും
സമ്മറോടെ യുഎസില്‍ കോവിഡിനെതിരെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. സ്പ്രിംഗ് സീസണില്‍ വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കിയായിരിക്കും ഈ നേട്ടം കൈവരിക്കുന്നതെന്നും ബൈഡന്‍ വ്യക്തമാക്കുന്നു. വൈറ്റ് ഹൗസില്‍ വച്ച് നടന്ന ഒരു ന്യൂസ് കോണ്‍ഫറന്‍സില്‍ വച്ചാണ് ബൈഡന്‍ ഈ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് വ്യാപകമായ തോതില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിലൂടെയായിരിക്കും കോവിഡിനെതിരായ ഈ നാഴികക്കല്ലിലെത്താന്‍ സാധിക്കുകയെന്നും ബൈഡന്‍ പറയുന്നു.

നിലവില്‍ 328 മില്യണ്‍ പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കാനുദ്ദേശിക്കുന്നത്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ ഇനിയും വ്യാപിപ്പിച്ച് ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കാന് സാധിക്കുമെന്നും ബൈഡന്‍ പ്രവചിക്കുന്നു. വരാനിരിക്കുന്ന സ്പ്രിംഗ് സീസണില്‍ തന്നെ ആ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് ബൈഡന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നാളിതുവരെ നിര്‍വഹിക്കാത്ത വ്യാപകമായ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക്കല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുവെന്ന ആശങ്കയും ബൈഡന്‍ പ്രകടിപ്പിക്കുന്നു.

തന്റെ ഭരണത്തിന്റെ ആദ്യത്തെ നൂറ് ദിവസങ്ങള്‍ക്കിടയില്‍ നൂറ് മില്യണ്‍ പേരെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കുകയെന്നത് തന്റെ പ്രഥമ ലക്ഷ്യമാണെന്നും ബൈഡന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരമേറ്റിരിക്കുന്നത്. കോവിഡിനെ തുരത്തുന്നതിനായി നൂറ് ദിവസത്തെ മാസ്‌ക് ചലഞ്ചും മറ്റ് പലവിധ മാനദണ്ഡങ്ങളും ബൈഡന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. യുഎസിലേക്ക് വിദേശത്ത് നിന്ന് വരുന്നവരെല്ലാം സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്ന മാനദണ്ഡം അതിലൊന്നാണ്.

Other News in this category



4malayalees Recommends