യുഎസ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്‌സിന് തിരക്കിട്ട് അംഗീകാരം നല്‍കുന്നു; ഒരൊറ്റ ഡോസ് മാത്രം ആവശ്യമുള്ള വാക്‌സിന്‍ സാധാരണ ഫ്രിഡ്ജില്‍ ദീര്‍ഘകാലം സൂക്ഷിക്കാം; വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താന്‍ എല്ലാ വഴികളുമുപയോഗിച്ച് അമേരിക്ക

യുഎസ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്‌സിന് തിരക്കിട്ട് അംഗീകാരം നല്‍കുന്നു; ഒരൊറ്റ ഡോസ് മാത്രം ആവശ്യമുള്ള വാക്‌സിന്‍ സാധാരണ ഫ്രിഡ്ജില്‍ ദീര്‍ഘകാലം സൂക്ഷിക്കാം; വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താന്‍ എല്ലാ വഴികളുമുപയോഗിച്ച് അമേരിക്ക
കോവിഡ് 19ന് എതിരായുള്ള മൂന്നാമത് വാക്‌സിന് തിരക്കിട്ട് അംഗീകാരം നല്‍കാന്‍ യുഎസ് തയ്യാറെടുക്കുന്നു. ഇത് പ്രകാരം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ വണ്‍ ഡോസ് കോവിഡ് 19 വാക്‌സിന് എമര്‍ജന്‍സി അപ്രൂവല്‍ നല്‍കാനാണ് ഒരു യുഎസ് പാനല്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ലോകത്തിലെ പാവപ്പെട്ട നിരവധി രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ശക്തിയേറിയ ചില രാജ്യങ്ങള്‍ ഏക കണ്ഠമായി ആവശ്യപ്പെടുന്നുണ്ട്.

മൂന്നാമത്തെ വാക്‌സിന് തിരക്കിട്ട് അംഗീകാരം നല്‍കാന്‍ യുഎസ് തിരുതകൃതിയായി നീക്കം നടത്തിയിരിക്കുന്നതെന്ന് വിമര്‍ശനത്തിനും ആശങ്കയ്ക്കും വഴിയൊരുക്കിയിട്ടുമുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും കോവിഡ് മരണങ്ങളും യുഎസിലാണെന്നിരിക്കെയാണ് നിലവില്‍ നല്‍കി വരുന്ന ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് പുറമെ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിനും യുഎസ് തിരക്കിട്ട് അംഗീകാരം നല്‍കി പ്രയോഗിക്കാന്‍ തത്രപ്പെടുന്നത്.

രാജ്യത്തെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനായി വാക്‌സിന്‍ നിര്‍മാണം വികസിപ്പിക്കാനുള്ള എല്ലാ വഴികളും തേടുന്നതെന്നാണ് ജോയ് ബൈഡന്‍ പറയുന്നത്. നിലവില്‍ രാജ്യത്ത് ഇതുവരെ അഞ്ച് ലക്ഷത്തിലധികം ജീവനുകള്‍ കോവിഡ് കവര്‍ന്നിരിക്കെയാണ് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനുള്ള നടപടികള്‍ യുഎസ് വര്‍ധിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ വാക്‌സിന്റെ ഒറ്റ ഡോസ് കൊണ്ട് കോവിഡിനെ ചെറുക്കാനാവുമെന്ന് തെളിയിക്കപ്പെട്ടതാണെന്നാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ അവകാശപ്പെടുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫ്രിഡ്ജ് താപനിലയില്‍ ഈ വാക്‌സിന്‍ ദീര്‍ഘകാലം സൂക്ഷിക്കാനാവുമെന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. ഇതിലൂടെ ഈ വാക്‌സിന്‍ മറ്റ് വാക്‌സിനുകളേക്കാള്‍ അനായാസം സൂക്ഷിക്കാനും കൊണ്ടു പോകാനും സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.

Other News in this category



4malayalees Recommends