അമേരിക്ക കോവിഡ് 19 മേല്‍ നേടിയിരിക്കുന്ന വിജയം അപകടകാരികളായ പുതിയ കോവിഡ് വേരിയന്റുകള്‍ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്; പുതിയ വേരിയന്റുകളുടെ പെരുപ്പം കഴിഞ്ഞ വാരത്തില്‍ രണ്ട് ശതമാനമേറി; കോവിഡ് ജാഗ്രതകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സിഡിസി

അമേരിക്ക കോവിഡ് 19 മേല്‍ നേടിയിരിക്കുന്ന വിജയം അപകടകാരികളായ പുതിയ കോവിഡ് വേരിയന്റുകള്‍ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്; പുതിയ വേരിയന്റുകളുടെ പെരുപ്പം കഴിഞ്ഞ വാരത്തില്‍ രണ്ട് ശതമാനമേറി; കോവിഡ് ജാഗ്രതകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സിഡിസി
അമേരിക്ക കോവിഡ് 19 മേല്‍ നേടിയിരിക്കുന്ന വിജയം അപകടകാരികളായ പുതിയ കോവിഡ് വേരിയന്റുകള്‍ ഇല്ലാതാക്കിയേക്കാമെന്ന മുന്നറിയിപ്പുമായി യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവെന്‍ഷന്‍ അഥവാ സിഡിസി ഡയറക്ടര്‍ ഡോ. റോച്ചല്‍ വാലെന്‍സ്‌കി രംഗത്തെത്തി. നിലവില്‍ രാജ്യത്ത് കോവിഡ് വേരിയന്റുകള്‍ ശക്തിയാര്‍ജിക്കുന്നതിനാല്‍ ഇപ്പോള്‍ രാജ്യം കോവിഡിന് മേല്‍ നേടിയിരിക്കുന്ന നേട്ടങ്ങളെല്ലാം ഇല്ലാതാകുമെന്നും അതിനാല്‍ ഏവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ഡോ. റോച്ചല്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

രാജ്യത്ത് ആഴ്ചകളോളം കോവിഡ് കേസുകളും മരണങ്ങളും ഇടിഞ്ഞ് താഴ്ന്നിരുന്നുവെങ്കിലും പുതിയ വേരിയന്റുകള്‍ പടര്‍ന്ന് പിടിക്കുന്നത് കടുത്ത അപകടം വിതയ്ക്കാനിടയാക്കുമെന്നാണ് അവര്‍ പ്രവചിക്കുന്നത്. ഇത്തരം വേരിയന്റുകളുടെ പെരുപ്പം കഴിഞ്ഞ വാരത്തില്‍ തൊട്ട് മുമ്പുള്ള വാരത്തിലേക്കാള്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് തിങ്കളാഴ്ച ഡോ. റോച്ചല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമെ ഏറ്റവും പുതിയ സെവന്‍ ഡേ ആവറേജ് മരണത്തില്‍ രണ്ട് ശതമാനത്തിലധികം വര്‍ധനവുണ്ടായി പ്രതിദിന മരണം ഏതാണ്ട് 2000ത്തിനടുത്തേക്കുയര്‍ന്നതും ആശങ്കയേറ്റുന്നുവെന്നാണ് ഡോ. റോച്ചല്‍ മുന്നറിയിപ്പേകുന്നു.വിവിധ സ്റ്റേറ്റുകള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളനുവദിക്കുന്നതിലും അവര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. നിലവിലെ പൊതുജനാരോഗ്യ മാനദണ്ഡങ്ങളില്‍ നിന്നും നിരവധി സ്‌റ്റേറ്റുകള്‍ പിന്നോക്കം പോകുന്നതില്‍ താന്‍ അങ്ങേയറ്റം പരിഭ്രമിക്കുന്നുവെന്നും ഡോ. റോച്ചല്‍ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തില്‍ ജനത്തെ കോവിഡില്‍ നിന്നും സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിച്ചേ മതിയാകൂവെന്നും അവര്‍ കടുത്ത നിര്‍ദേശമേകുന്നു.


Other News in this category



4malayalees Recommends