യുഎസിലെ സയന്റിസ്റ്റിന്റെ മുന്നറിയിപ്പ് ലോകത്തിന്റെ ഉറക്കം കെടുത്തുന്നു; കോവിഡ് അടുത്ത കാലത്തൊന്നും അവസാനിക്കിപ്പെന്ന് ഡിസീസ് എക്‌സ്പര്‍ട്ട് ക്രിസ് മുറേ; കാരണം പുതിയ വേരിയന്റുകള്‍ വാക്‌സിനുകളെയും പ്രതിരോധശേഷിയെയും മറികടക്കുന്നതിനാല്‍

യുഎസിലെ സയന്റിസ്റ്റിന്റെ മുന്നറിയിപ്പ് ലോകത്തിന്റെ ഉറക്കം കെടുത്തുന്നു; കോവിഡ് അടുത്ത കാലത്തൊന്നും അവസാനിക്കിപ്പെന്ന് ഡിസീസ് എക്‌സ്പര്‍ട്ട് ക്രിസ് മുറേ; കാരണം പുതിയ വേരിയന്റുകള്‍ വാക്‌സിനുകളെയും പ്രതിരോധശേഷിയെയും മറികടക്കുന്നതിനാല്‍
കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്നും ലോകത്തിന് അടുത്ത കാലത്തൊന്നും മോചനമില്ലെന്ന കടുത്ത മുന്നറിയിപ്പേകി യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ ഡിസീസ് എക്‌സ്പര്‍ട്ടായ ക്രിസ് മുറേ രംഗത്തെത്തി.യുഎസ് അടക്കമുളള ലോകരാജ്യങ്ങളില്‍ അടുത്ത കാലത്ത് കോവിഡ് 19 വാക്‌സിനേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നതിനാല്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിച്ച് അധികം വൈകാതെ കോവിഡിനെ പിടിച്ച് കെട്ടി ലോകത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോകാന്‍ സാധിക്കുമെന്നായിരുന്നു ഈ അടുത്ത കാലം വരെ മുറേ പ്രത്യാശ പ്രകടിപ്പിച്ചിരുന്നത്.

എന്നാല്‍ പുതിയതും അപകടകാരികളുമായ കോവിഡ് വേരിയന്റുകള്‍ കോവിഡ് 19 വാക്‌സിന്റെ ഫലപ്രാപ്തിയെ ഇല്ലാതാക്കി ആപത്കരമായ രീതിയില്‍ പടരുന്നതിനാലാണ് മുറേ തന്റെ ശുഭപ്രതീക്ഷയില്‍ നിന്നും പിന്മാറിയിരിക്കുന്നത്. നേരത്തെ കോവിഡ് ബാധിച്ചവര്‍ നേടിയ സ്വാഭാവിക പ്രതിരോധത്തെ പോലും ഇല്ലാതാക്കി അവര്‍ക്ക് രോഗം ബാധിക്കുന്ന വിധത്തിലേക്കും പുതിയ കോവിഡ് വേരിയന്റുകള്‍ മാറിയിരിക്കുന്നതിനാലാണ് മുറേ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

വേഗത്തില്‍ പടരുന്ന കോവിഡ് വേരിയന്റ് വാക്‌സിന്റെ ഫലപ്രാപ്തിയെ നശിപ്പിക്കുന്നുവെന്നും നേരത്തെ രോഗം ബാധിച്ചവര്‍ നേടിയ സ്വാഭാവിക പ്രതിരോധത്തെ പോലും തകിടം മറിക്കുന്നുവെന്നും അടുത്തിടെ സൗത്ത് ആഫ്രിക്കയില്‍ നടന്ന വാക്‌സിന്‍ ട്രയയിലൂടെ വെളിപ്പെട്ട കാര്യം ഉയര്‍ത്തിക്കാട്ടിയാണ് മുറേ പുതിയ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഡാറ്റ കണ്ടത് മുതല്‍ തന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് സിയാറ്റില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്വേഷന്‍ ഡയറക്ടര്‍ കൂടിയായ മുറേ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends