എന്‍എസ്ഡബ്ല്യുവിലെ വിവിധ പ്രദേശങ്ങളില്‍ 60 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ പ്രളയം;റോഡുകളും വീടുകളും വെള്ളത്തിനടിയിലായതോടെ ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു; 1961ന് ശേഷമുള്ള ഏറ്റവും അപകടകരമായ വെള്ളപ്പൊക്കം; പ്രളയക്കാഴ്ചകളിതാ

എന്‍എസ്ഡബ്ല്യുവിലെ  വിവിധ പ്രദേശങ്ങളില്‍ 60 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ പ്രളയം;റോഡുകളും വീടുകളും വെള്ളത്തിനടിയിലായതോടെ ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു; 1961ന് ശേഷമുള്ള ഏറ്റവും അപകടകരമായ വെള്ളപ്പൊക്കം;  പ്രളയക്കാഴ്ചകളിതാ
ഓസ്‌ട്രേലിയയിലെ എന്‍എസ്ഡബ്ല്യുവിലെ വിവിധ പ്രദേശങ്ങളില്‍ 60 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ പ്രളയം നേരിട്ട് കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രളയങ്ങള്‍ കടുത്ത അപകടം വിതയ്ക്കുന്നവയാണെന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പാര്‍ലിമെന്റില്‍ ഉയര്‍ത്തിയിരിക്കുന്നത്. കടുത്ത മഴ തുടരുന്നതാണ് ജലനിരപ്പ് അപകടകരമായി ഉയരാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്. സിഡ്‌നിയുടെ പടിഞ്ഞാറുള്ള സബര്‍ബുകളില്‍ നിന്നും വെള്ളപ്പൊക്കം കാരണം തിങ്കളാഴ്ച ആയിരക്കണക്കിലധികം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ നിരവധി വീടുകളാണ് വെള്ളത്തില്‍ പെട്ടിരിക്കുന്നത്.

റോഡുകള്‍ വെള്ളത്തിനടിയിലായതിന്റെയും തല്‍ഫലമായി വാഹനങ്ങളും കന്നുകാലികളും വെള്ളത്തില്‍ അപകടകരമായ നിലയില്‍ പെട്ട് പോയതിന്റെയും ഭീതിദമായ ചിത്രങ്ങള്‍ റോയിട്ടേര്‍സ് പുറത്ത് വിട്ടിട്ടുണ്ട്.. ന്യൂ സൗത്ത് വെയില്‍സിലെ വിവിധ നദികളില്‍ കടുത്ത മഴ കാരണം വെള്ളം കയറിയതിന്റെ ചിത്രങ്ങളും ആരിലും ഞെട്ടലുണ്ടാക്കുന്നവയാണ്. രാജ്യത്തെ ഏറ്റവും ജനസംഖ്യയേറിയ സ്റ്റേറ്റായ എന്‍എസ്ഡബ്ല്യൂവിലുണ്ടായ വെള്ളപ്പൊക്കം ജീവനും സ്വത്തിനും വന്‍ നാശമുണ്ടാക്കുമെന്ന ആശങ്കയേറിയിട്ടുണ്ട്.

സിഡ്‌നിയിലെ പടിഞ്ഞാറന്‍ റീജിയണിലെ ചില ഭാഗങ്ങളില്‍ 1961ന് ശേഷമുണ്ടായിരിക്കുന്ന ഏറ്റവും അപകടകരമായ പ്രളയമാണിതെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്. ഈ അവസരത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജാഗ്രത പാലിക്കാന്‍ പ്രളയപ്രദേശങ്ങളിലുള്ളവര്‍ക്ക് കടുത്ത മുന്നറിയിപ്പേകിയിട്ടുമുണ്ട്.മാര്‍ച്ച് 21 സിഡ്‌നിയില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും നനഞ്ഞ് കുതിര്‍ന്ന ദിനമായിരുന്നു. ഈ ദിവസം 111 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പെയ്തിറങ്ങിയത് . ചില നോര്‍ത്ത് കോസ്റ്റ് റീജിയണുകളില്‍ 900 മില്ലീമീറ്റര്‍ മഴയാണ് ആറ് ദിവസത്തിനുള്ളില്‍ പെയ്തിറങ്ങിയത്. മാര്‍ച്ചിലെ ശരാശരി മഴയേക്കാള്‍ മൂന്നിരട്ടിയിലധികമാണിത്.

Other News in this category



4malayalees Recommends