യുഎസില്‍ കോവിഡ് 19 വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടം വിവിധ മേഖലകളിലെ പ്രമുഖരെയിറക്കുന്നു; വാക്‌സിന്റെ സുരക്ഷിതത്വത്തെ ഉയര്‍ത്തിപ്പിടിച്ച് ഇവരെ ഉപയോഗിച്ച് പ്രചാരണം ശക്തമാക്കും; ലക്ഷ്യം വാക്‌സിന്‍ വിരുദ്ധത ഇല്ലാതാക്കല്‍

യുഎസില്‍ കോവിഡ് 19 വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടം വിവിധ മേഖലകളിലെ പ്രമുഖരെയിറക്കുന്നു; വാക്‌സിന്റെ സുരക്ഷിതത്വത്തെ ഉയര്‍ത്തിപ്പിടിച്ച് ഇവരെ ഉപയോഗിച്ച് പ്രചാരണം ശക്തമാക്കും; ലക്ഷ്യം വാക്‌സിന്‍ വിരുദ്ധത ഇല്ലാതാക്കല്‍

യുഎസില്‍ കോവിഡ് 19 വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി ബൈഡന്‍ ഭരണകൂടം സമൂഹത്തിലെയും മതനേതൃത്വത്തിലെും സെലിബ്രിറ്റികളിലെയും പാര്‍ട്ണര്‍മാരുടെ സഹായം പ്രയോജനപ്പെടുത്തുന്നു. ഇത് പ്രകാരം കോവിഡ് വാക്‌സിന്‍ പ്രമോട്ട് ചെയ്യുന്നതിനായി വിവിധ രംഗങ്ങളിലെ പ്രമുഖരുടെ സഹായം പ്രയോജനപ്പെടുത്താനാണ് അഥവാ കമ്യൂണിറ്റി കോര്‍പ്‌സിന്റെ സഹായം പ്രയോജനപ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.


ഇവരെ പ്രയോജനപ്പെടുത്തിക്കൊണ്ട് ടെലിവിഷന്‍, സോഷ്യല്‍ മീഡിയ മറ്റ് മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെ വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരസ്യങ്ങള്‍ പുറത്തിറക്കൊണ്ടുള്ള ബൃഹത്തായ കാംപയിനിന് ആണ് ബൈഡന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്ത് നിലവില്‍ അംഗീകാരം നല്‍കിയിട്ടുള്ള മൂന്ന് കോവിഡ് വാക്‌സിനുകളുടെയും ഫലപ്രാപ്തി, സുരക്ഷിതത്വം തുടങ്ങിയവ ജനങ്ങളിലെത്തിക്കുന്നതിനാണ് ഇത്തരത്തില്‍ പ്രമുഖരെ ഉള്‍പ്പെടുത്തി ക്യാമ്പയിന്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്ത് നിരവധി പേര്‍ വിവിധ കാരണങ്ങളാല്‍ കോവിഡ് വാക്‌സിന്‍ നിഷേധിക്കുന്ന പ്രവണത നിലനില്‍ക്കുന്നതിനാലാണ് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണം സര്‍ക്കാര്‍ ശക്തമാക്കുന്നത്. വിവിധ കാരണങ്ങളാല്‍ നിരവധി പേര്‍ വാക്‌സിനേഷനില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് മഹാമാരിയില്‍ നിന്നുമുള്ള യുഎസിന്റെ മോചനത്തിന് തടസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അതിനെ മറി കടക്കുന്നതിനായി വാക്‌സിനെ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിന്‍ സര്‍ക്കാര്‍ ശക്തമാക്കാന്‍ പോകുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് കമല ഹാരിസും സര്‍ജന്‍ ജനറലായ വിവേക് മൂര്‍ത്തിയു വ്യാഴാഴ്ച കമ്യൂണിറ്റി കോര്‍പ്‌സിലെ 275ല്‍ അധികം അംഗങ്ങളെ കാണുന്നുണ്ട്.

Other News in this category



4malayalees Recommends