യുഎസ് ഇന്ത്യയ്ക്ക് കോവിഡ് സഹായമേകുന്നത് പ്രത്യുപകാരമെന്ന നിലയിലെന്ന് ബൈഡന്‍; യുഎസില്‍ കോവിഡ് മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ഇന്ത്യ നല്‍കിയ കൈത്താങ്ങിനുള്ള ഉപകാരസ്മരണ; ബൈഡന്റെ പ്രഖ്യാപനത്തില്‍ ആശ്വാസം പൂണ്ട് യുഎസിലെ ഇന്ത്യന്‍ സമൂഹം

യുഎസ് ഇന്ത്യയ്ക്ക് കോവിഡ് സഹായമേകുന്നത് പ്രത്യുപകാരമെന്ന നിലയിലെന്ന് ബൈഡന്‍; യുഎസില്‍ കോവിഡ് മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ഇന്ത്യ നല്‍കിയ കൈത്താങ്ങിനുള്ള ഉപകാരസ്മരണ; ബൈഡന്റെ പ്രഖ്യാപനത്തില്‍ ആശ്വാസം പൂണ്ട് യുഎസിലെ ഇന്ത്യന്‍ സമൂഹം

യുഎസ് ഇന്ത്യയ്ക്ക് നിലവില്‍ കോവിഡ് സഹായമേകുന്നത് നേരത്തെ ഇന്ത്യ യുഎസിനെ ഇത്തരത്തിലുള്ള വേളയില്‍ സഹായിച്ചതിന് പ്രത്യുപകാരമെന്ന നിലയിലാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഇത് നേരത്തെ തന്നെ തീരുമാനിച്ച സഹായമായിരുന്നുവെന്നാണ് ഞായറാഴ്ച ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രാജ്യമെന്ന പുതിയ റെക്കോര്‍ഡിട്ട ഇന്ത്യയ്ക്ക് ആവശ്യമായ സഹായങ്ങള്‍ പ്രഖ്യാപിച്ച് യുഎസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയതിന് വിശദീകരണം നല്‍കുകയായിരുന്നു ബൈഡന്‍. പ്രസിഡന്റിന്റെ വിശദീകരണത്തില്‍ യുഎസിലെ ഇന്ത്യന്‍ സമൂഹം ആവേശത്തിലും ആശ്വാസത്തിലുമായിരിക്കുകയാണ്.


മഹാമാരി യുഎസില്‍ മൂര്‍ധന്യത്തിലെത്തുകയും ഇവിടുത്തെ ഹോസ്പിറ്റലുകള്‍ക്ക് മേല്‍ മുമ്പില്ലാത്ത വിധത്തില്‍ സമ്മര്‍ദമുണ്ടാകുകയും ചെയ്ത നിര്‍ണായക വേളയില്‍ ഇന്ത്യ യുഎസിന് ആവശ്യമായ സഹായങ്ങളേകിയിരുന്നുവെന്നും അക്കാര്യം നന്ദിയോടെ സ്മരിച്ചാണ് നിലവില്‍ സഹായമെത്തിക്കുന്നതെന്നും പ്രസിഡന്റ് പറയുന്നു. ഇന്ത്യയുടെ സഹായം അന്ന് സ്വീകരിക്കുന്ന വേളയില്‍ തന്നെ ഇന്ത്യയ്ക്ക് ആവശ്യമായ അവസരത്തില്‍ തിരിച്ചും സഹായിക്കുമെന്ന തീരുമാനം യുഎസ് എടുത്തിരുന്നുവെന്നും അത് പ്രകാരമാണിപ്പോള്‍ സഹായം എത്തിക്കുന്നതെന്നും ബൈഡന്‍ വിശദീകരിക്കുന്നു.

ഇന്ത്യയ്ക്ക് കോവിഡ് സഹായം പ്രഖ്യാപിച്ച് കൊണ്ട് യുഎസ് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ ജാക്ക് സുള്ളിവന്‍ നടത്തിയ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടാണ് ബൈഡന്‍ ഇന്നലെ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉപദേശകനായ അജിത്ത് ഡോവലുമായി ടെലിഫോണില്‍ സംസാരിച്ചതിന് ശേഷമായിരുന്നു സുള്ളിവന്‍ യുഎസിന്റെ സഹായം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യുഎസില്‍ കോവിഡ് മൂര്‍ധന്യത്തിലെത്തിയ വേളയില്‍ യുഎസിലേക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്യുന്‍ കയറ്റുമതിക്കുള്ള നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോഡി പിന്‍വലിച്ചതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് നിലവില്‍ ഇന്ത്യക്ക് സഹായമെത്തിക്കുന്നതെന്നാണ് യുഎസ് പറയുന്നത്.

Other News in this category4malayalees Recommends