ലോകത്തെ സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് 39ാം സ്ഥാനത്ത് ; അറബ് രാജ്യങ്ങളില്‍ മൂന്നാമത്

ലോകത്തെ സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് 39ാം സ്ഥാനത്ത് ; അറബ് രാജ്യങ്ങളില്‍ മൂന്നാമത്
ലോകത്തെ സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് 39ാം സ്ഥാനത്ത്. അറബ് രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കുവൈറ്റ്. ആളോഹരി ജി.ഡി.പിയുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ മാഗസിനായ സി.ഇ.ഒ വേള്‍ഡ് പട്ടിക തയാറാക്കിയത്. കുവൈറ്റിന്റെ ആളോഹരി ജി.ഡി.പി 25,390 ഡോളറാണ്. ഏറ്റവും സമ്പന്നമായ അറബ് രാജ്യം ഖത്തറാണ്. ഖത്തറിന്റെ ആളോഹരി ജി.ഡി.പി 59,143 ഡോളറാണ്.

ലോകതലത്തില്‍ അവര്‍ പത്താമതാണ്. 35,171 ഡോളര്‍ വിഹിതമുള്ള യു.എ.ഇ ലോകതലത്തില്‍ 26ാമതും അറബ് രാജ്യങ്ങളില്‍ രണ്ടാമതുമാണ്. പട്ടികയനുസരിച്ച് ലക്‌സംബര്‍ഗ് ആണ് ലോകത്തിലെ സമ്പന്നരാജ്യം. സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാമതും അയര്‍ലന്‍ഡ് മൂന്നാമതുമാണ്. കോവിഡ് പ്രതിസന്ധിയില്‍ മുഖ്യവരുമാനമായ എണ്ണവില കൂപ്പുകുത്തിയിട്ടും കുവൈറ്റ് സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണ്.

Other News in this category



4malayalees Recommends