യുഎസ് ലോ മേക്കര്‍മാര്‍ ഇന്ത്യയിലെ അപകടകരമായ കോവിഡ് 19 സാഹചര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്ത്; പ്രതിസന്ധി നേരിടാന്‍ യുഎസ് ഇന്ത്യയെ സഹായിച്ചേ പറ്റൂ എന്ന് ലോ മേക്കര്‍മാര്‍; ഇന്ത്യക്ക് സഹായം വര്‍ധിപ്പിക്കാന്‍ ജോ ബൈഡന് കത്തയച്ചു

യുഎസ് ലോ മേക്കര്‍മാര്‍ ഇന്ത്യയിലെ അപകടകരമായ കോവിഡ് 19 സാഹചര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്ത്; പ്രതിസന്ധി നേരിടാന്‍ യുഎസ് ഇന്ത്യയെ സഹായിച്ചേ പറ്റൂ എന്ന് ലോ മേക്കര്‍മാര്‍; ഇന്ത്യക്ക് സഹായം വര്‍ധിപ്പിക്കാന്‍ ജോ ബൈഡന് കത്തയച്ചു
ഇന്ത്യയിലെ അപകടകരമായ കോവിഡ് 19 സാഹചര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി മുതിര്‍ന്ന യുഎസ് ലോ മേക്കര്‍മാര്‍ രംഗത്തെത്തി. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ വരെ തകിടം മറിച്ചിരിക്കുന്ന ഇന്ത്യയിലെ രോഗപ്പെരുപ്പവും മരണങ്ങളും ഹൃദയഭേദകമാണെന്നാണ് യുഎസ് ലോ മേക്കര്‍മാര്‍ എടുത്ത് കാട്ടുന്നത്. ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗം ഒരു മനുഷ്യത്വപരമായ പ്രതിസന്ധിയായി മാറിയിരിക്കുന്നുവെന്നും ഇതിനെ നേരിടാന്‍ ഇന്ത്യക്ക് യുഎസിന്റെ സഹായം കൂടിയേ കഴിയുകയുള്ളുവെന്നും ഇന്ത്യ കോക്കസിന്റെ ഡെമോക്രാറ്റിക് കോ ചെയറായ കോണ്‍ഗ്രസ്മാനായ ബ്രാഡ് ഷെര്‍മാന്‍ വെള്ളിയാഴ്ച ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ ഇന്ത്യയില്‍ ദീര്‍ഘകാലം കോവിഡ് പ്രതിസന്ധി രൂക്ഷമായാല്‍ അത് പുതിയ വേരിയന്റുകളുടെ ഉത്ഭവത്തിന് വഴിയൊരുക്കുമെന്നും ഇത് വാക്‌സിനേഷന് വിധേയമായ അമേരിക്കക്കാര്‍ക്ക് പോലും ഭീഷണിയായി വര്‍ത്തിക്കുമെന്നും ഷെര്‍മാന്‍ മുന്നറിയിപ്പേകുന്നു.യുകെയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ബി.1.617 എന്ന അപകടകരമായ കോവിഡ് വേരിയന്റ് ഇന്ത്യയില്‍ പടരുന്നത് കടുത്ത അപകട ഭീഷണിയാണുയര്‍ത്തിയിരിക്കുന്നതെന്നും ഷെര്‍മാന്‍ എടുത്ത് കാട്ടുന്നു.

ഇതിന് പുറമെ സൗത്ത് ആഫ്രിക്കയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ബി.1.351 വേരിയന്റും ഇന്ത്യയില്‍ പടരുന്നുവെന്ന് ഷെര്‍മാന്‍ മുന്നറിയിപ്പേകുന്നു. ഷെര്‍മാന് പുറമെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരാ റിപ്പബ്ലിക്കന്‍ കോ ചെയറായ സ്റ്റീവ് കാബോട്ട്, ഡെമോക്രാറ്റിക് വൈസ് ചെയറായ റോ ഖന്ന, റിപ്പബ്ലിക്കന്‍ വൈസ് ചെയറായ മൈക്കല്‍ വാല്‍ട്‌സ് എന്നിവര്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായ തരന്‍ജിത്ത് സിംഗ് സന്ധുവുമായി ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തുകയും ഇന്ത്യക്കുള്ള സഹായം വര്‍ധിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന് കത്തയക്കുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends