യുഎസിന് കോവിഡില്‍ പെട്ട് വലയുന്ന ഇന്ത്യയെ സഹായിക്കാന്‍ ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ കോണ്‍ഗ്രസ് വുമണ്‍; ആഗോളമഹാമാരിയെ നേരിടാന്‍ ആഗോളതലത്തിലുള്ള പിന്തുണ അത്യാവശ്യമെന്ന് പ്രമീള ജയ്പാല്‍

യുഎസിന് കോവിഡില്‍ പെട്ട് വലയുന്ന ഇന്ത്യയെ സഹായിക്കാന്‍ ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ കോണ്‍ഗ്രസ് വുമണ്‍;  ആഗോളമഹാമാരിയെ നേരിടാന്‍ ആഗോളതലത്തിലുള്ള പിന്തുണ അത്യാവശ്യമെന്ന് പ്രമീള ജയ്പാല്‍
കോവിഡില്‍ പെട്ട് വലയുന്ന ഇന്ത്യയെ സഹായിക്കാന്‍ യുഎസിന് ധാര്‍മികമായ ഉത്തരവാദിത്വമുണ്ടെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് വുമണായ പ്രമീള ജയ്പാല്‍ രംഗത്തെത്തി.ഇന്നലെ മാത്രം ഇന്ത്യയില്‍ 4,12,262 പ്രതിദിന കോവിഡ് കേസുകളും 3980 മരണങ്ങളും രേഖപ്പെടുത്തിയെന്ന ഭീതിദമായ കണക്കുകള്‍ പുറത്ത് വരുന്നതിനിടെയാണ് നിര്‍ണായകമായ ആവശ്യവുമായി ഇന്ത്യന്‍-അമേരിക്കന്‍ വംശജ പ്രമീള രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മൊത്തത്തില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചിരിക്കുന്നത് 2,30,168 പേരാണ്.

ഇന്ത്യയിലെ കോവിഡ് അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഓരോ ദിവസവും ലക്ഷക്കണക്കിന് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച് കൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് ഹോസ്പിറ്റല്‍ ബെഡുകളും ഓക്‌സിജന്‍ സപ്ലൈയും വേണ്ടത്രയില്ലെന്നും ചികിത്സ ലഭിക്കുന്നതിന് മുമ്പ് ജനം മരിച്ച് വീഴുകയാണെന്നും പ്രമീള എടുത്ത് കാട്ടുന്നു. ഇതിനാല്‍ ഇത്തരമൊരു പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കേണ്ടുന്ന ധാര്‍മിക ഉത്തരവാദിത്വം യുഎസിനുണ്ടെന്നാണ് യുഎസ് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സിലെ ആദ്യത്തെ ഇന്ത്യന്‍ അമേരിക്കനായ പ്രമീള ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യക്ക് ഈ അവസരത്തില്‍ പ്രാദേശിക തലത്തിലും ഫെഡറല്‍ തലത്തിലും ഇന്റര്‍നാഷണല്‍ തലത്തിലും യുഎസിന്റെ സഹായം ആവശ്യമാണെന്നും ഇതൊരു ആഗോള മഹാമാരിയായതിനാല്‍ ആഗോളതലത്തിലുള്ള പ്രതികരണമാണ് ഇതിനെ തുരത്താന്‍ വേണ്ടതെന്നും ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സിലെ ശക്തമായ പ്രോഗ്രസീവ് കോക്കസക് പ്രമീള ആവശ്യപ്പെടുന്നു. യുഎസിലെ ഇന്ത്യന്‍ അംബാസിഡറായ തരന്‍ജിത്ത് സിംഗ് സന്ധുവുമായി പ്രമീള വെര്‍ച്വല്‍ മീറ്റിംഗ് നടത്തി കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends