കാനഡ പോസ്റ്റിന്റെ ഏതാണ്ട് പത്ത് ലക്ഷത്തോളം കസ്റ്റര്‍മാരുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നു; കാനഡ പോസ്റ്റിന്റെ സപ്ലയറായ കോംപോര്‍ട്ടിന്റെ സിസ്റ്റത്തില്‍ സൈബര്‍ ആക്രമണമുണ്ടായതിലൂടെ ചോര്‍ന്നത് ഒരു മില്യണോളം കസ്റ്റമര്‍മാരുടെ വിവരങ്ങള്‍

കാനഡ പോസ്റ്റിന്റെ ഏതാണ്ട് പത്ത് ലക്ഷത്തോളം കസ്റ്റര്‍മാരുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നു; കാനഡ പോസ്റ്റിന്റെ സപ്ലയറായ കോംപോര്‍ട്ടിന്റെ സിസ്റ്റത്തില്‍ സൈബര്‍ ആക്രമണമുണ്ടായതിലൂടെ ചോര്‍ന്നത് ഒരു മില്യണോളം കസ്റ്റമര്‍മാരുടെ വിവരങ്ങള്‍
കാനഡ പോസ്റ്റിന്റെ ഏതാണ്ട് പത്ത് ലക്ഷത്തോളം കസ്റ്റര്‍മാരുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് കൃത്യമായി പറഞ്ഞാല്‍ തങ്ങളുടെ 9,50,000 കസ്റ്റമര്‍മാരുടെ ഡാറ്റകള്‍ ചോര്‍ന്നുവെന്ന കാര്യം കാനഡ പോസ്റ്റ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.2016നും 2019നും ഇടയില്‍ തങ്ങളിലൂടെ കൈമാറപ്പെട്ട ഷിപ്‌മെന്റുകളുടെ ഡാറ്റയാണ് ചോര്‍ന്നിരിക്കുന്നതെന്നാണ് കാനഡയുടെ നാഷണല്‍ മെയില്‍ കാരിയര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തങ്ങളുടെ സപ്ലൈയര്‍മാരിലൊന്നിന് മുകളിലുണ്ടായ മാല്‍ വെയര്‍ അറ്റാക്കിലൂടെ രാജ്യമെമ്പാടുമുള്ള തങ്ങളുടെ 44 വലിയ കോര്‍പറേറ്റ് കസ്റ്റമര്‍മാരുടെ ഡാറ്റകള്‍ ചോരുന്നതിന് വഴിയൊരുക്കിയെന്നാണ് കാനഡ പോസ്റ്റ് വിശദീകരിച്ചിരിക്കുന്നത്. ഈ ഡാറ്റാ ചോര്‍ച്ച ഏതാണ്ട് ഒരു മില്യണ്‍ പേരെ ബാധിച്ചുവെന്നും കാനഡ പോസ്റ്റ് സമ്മതിക്കുന്നു. തങ്ങളുടെ സപ്ലയര്‍മാരിലൊരാളായ കോംപോര്‍ട്ട് കമ്മ്യൂണിക്കേഷന്‍സിന്റെ സിറ്റംസിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഡാറ്റാ ചോര്‍ച്ചയുണ്ടായിരിക്കുന്നതെന്നാണ് കാനഡ പോസ്റ്റ് പറയുന്നത്.

വലിയ പാര്‍സല്‍ ബിസിനസുകളുടെ ഷിപ്പിംഗ് മാനിഫെസ്റ്റ് ഡാറ്റകള്‍ കൈകാര്യം ചെയ്യുന്ന ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ചാര്‍ജ് സപ്ലയറാണ് കോംപോര്‍ട്ട്. സെന്‍ഡര്‍മാരുടെയും റിസീവര്‍മാരുടെയും മേല്‍വിലാസങ്ങള്‍, പേരുകള്‍ തുടങ്ങിയവ കോംപോര്‍ട്ടിന്റെ ഡാറ്റയില്‍ നിന്ന് ചോരുകയായിരുന്നു. വലിയ പാര്‍സലുകള്‍ ഷിപ്പിംഗ് ചെയ്തപ്പോഴായിരുന്നു ഈ ചോര്‍ച്ച.2016 ജൂലൈയ്ക്കും 2019 മാര്‍ച്ചിനും ഇടയിലായിരുന്നു ഈ ചോര്‍ച്ച സംഭവിച്ചത്. ഇത്തരത്തില്‍ ചോര്‍ന്ന ഡാറ്റയില്‍ 97 ശതമാനവും പേരുകളും വിലാസങ്ങളുമായിരുന്നുവെന്നും കാനഡ പോസ്റ്റ് പറയുന്നു.

Other News in this category



4malayalees Recommends