കാനഡയുടെ ജിഡിപിയില്‍ മാര്‍ച്ചിലും വളര്‍ച്ച; തുടര്‍ച്ചയായി 11 മാസവും വളര്‍ച്ചയുണ്ടായത് ആശ്വാസകരം; സമ്പദ് വ്യവസ്ഥയുടെ 20 ഭാഗങ്ങളില്‍ 18ലും മാര്‍ച്ചില്‍ വളര്‍ച്ച; ഹൗസിംഗ് മാര്‍ക്കറ്റില്‍ ശക്തമായ കുതിച്ച് കയറ്റം

കാനഡയുടെ ജിഡിപിയില്‍ മാര്‍ച്ചിലും വളര്‍ച്ച;  തുടര്‍ച്ചയായി 11 മാസവും വളര്‍ച്ചയുണ്ടായത് ആശ്വാസകരം; സമ്പദ് വ്യവസ്ഥയുടെ 20 ഭാഗങ്ങളില്‍ 18ലും മാര്‍ച്ചില്‍ വളര്‍ച്ച; ഹൗസിംഗ് മാര്‍ക്കറ്റില്‍  ശക്തമായ കുതിച്ച് കയറ്റം
കാനഡയുടെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് അഥവാ ജിഡിപിയില്‍ മാര്‍ച്ചിലും വളര്‍ച്ച രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം തുടര്‍ച്ചയായി 11 മാസമായി ജിഡിപിയില്‍ വളര്‍ച്ചയുണ്ടാകുന്നത്. ഇതനുസരിച്ച് രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തില്‍ 1.1 ശതമാനം പെരുപ്പമാണ് ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാര്‍ച്ചിലുണ്ടായിരിക്കുന്നത്. സ്റ്റാറ്റിറ്റിക്‌സ് കാനഡ ചൊവ്വാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 20 ഭാഗങ്ങളില്‍ 18ലും മാര്‍ച്ചില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത് പ്രകാരം മാനേജ്‌മെന്റ്, യൂട്ടിലിറ്റി മേഖലകളില്‍ മാത്രമാണ് മാര്‍ച്ചില്‍ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാര്‍ച്ചില്‍ വളര്‍ച്ചയില്ലാതെ പോയിരിക്കുന്നത്. ഹൗസിംഗ് മാര്‍ക്കറ്റില്‍ പ്രത്യേകിച്ചും ശക്തമായ വളര്‍ച്ചയാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇത് പ്രകാരം റെസിഡന്‍ഷ്യല്‍ കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗില്‍ 7.6 ശതമാനം വളര്‍ച്ചയുണ്ടായി ഇത് 14 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഇതിനിടെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരും ബ്രോക്കര്‍മാരും മൊത്തത്തില്‍ 19 ബില്യണ്‍ ഡോളറാണ് നേടിയിരിക്കുന്നത്.ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്.

മാര്‍ച്ചില്‍ റിയല്‍ എസ്‌റ്റേറ്റ് സെക്ടര്‍ 254 ബില്യണ്‍ ഡോളറാണ് സംഭാവന ചെയ്തിരിക്കുന്നത്. മാനുഫാക്ചറിംഗ് സെക്ടര്‍ സംഭാവന ചെയ്തതിനേക്കാള്‍ 108 ബില്യണ്‍ ഡോളര്‍ കൂടുതലാണിത്. കൂടാതെ ഓയില്‍, ആന്‍ഡ് ഗ്യാസ് എക്‌സ്ട്രാക്ഷന്‍ സംഭാവന ചെയ്തതിനേക്കാള്‍ ഇരട്ടിയിലധികമാണെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നത്. ആദ്യ ക്വാര്‍ട്ടറില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ 5.6 ശതമാനം വാര്‍ഷി ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വളര്‍ച്ച ഇക്കാലത്ത് 6.8 ശതമാനമായിരിക്കുമെന്ന പ്രവചനത്തേക്കാള്‍ കുറവാണിത്.

Other News in this category



4malayalees Recommends