രണ്ടാം ഡോസ് വാക്‌സിന്‍ ലഭിച്ചില്ല ; കുവൈത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അഭിഭാഷകന്‍

രണ്ടാം ഡോസ് വാക്‌സിന്‍ ലഭിച്ചില്ല ; കുവൈത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അഭിഭാഷകന്‍
കുവൈത്തില്‍ ആസ്ട്രസെനക്ക വാക്‌സിന്റെ രണ്ടാം ഡോസ് ലഭിച്ചില്ലെന്നാരോപിച്ച് പ്രധാനമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമെതിരെ പരാതി .അഭിഭാഷകനായ ഫാദില്‍ അല്‍ ബസ്മാന്‍ എന്നയാളാണ് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ച് നഷ്ടപരിഹാരം തേടിയത്.

കേസ് ജൂലൈ 17ന് വാദം കേള്‍ക്കാനായി കോടതി മാറ്റിവച്ചിരിക്കുകയാണിപ്പോള്‍. സെക്കന്റ് ഡോസ് ലഭിച്ചില്ലന്നാണ് പരാതി. തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് 5001 ദിനാര്‍ നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യത വേണമെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണിതെന്ന് അഭിഭാഷകന്‍ വാദിക്കുന്നു.

Other News in this category



4malayalees Recommends