കാനഡയുടെ പണപ്പെരുപ്പ നിരക്ക് മേയില്‍ 3.6 ശതമാനമായി; ഒരു ദശാബ്ദത്തിനിടെ പണപ്പെരുപ്പ നിരക്കിലുണ്ടായ ഏറ്റവും വേഗതയാര്‍ന്ന ഗതി;വീടുകള്‍, വാഹനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, എനര്‍ജി, ഉപഭോഗ വസ്തുക്കള്‍ തുടങ്ങിയവയുടെയെല്ലാം വില കുതിച്ച് കയറുന്നു

കാനഡയുടെ പണപ്പെരുപ്പ നിരക്ക് മേയില്‍ 3.6 ശതമാനമായി; ഒരു ദശാബ്ദത്തിനിടെ പണപ്പെരുപ്പ നിരക്കിലുണ്ടായ ഏറ്റവും വേഗതയാര്‍ന്ന ഗതി;വീടുകള്‍, വാഹനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, എനര്‍ജി, ഉപഭോഗ വസ്തുക്കള്‍ തുടങ്ങിയവയുടെയെല്ലാം വില കുതിച്ച് കയറുന്നു

കാനഡയുടെ പണപ്പെരുപ്പ നിരക്ക് മേയില്‍ 3.6 ശതമാനമായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒരു ദശാബ്ദത്തിനിടെ പണപ്പെരുപ്പ നിരക്കിലുണ്ടായ ഏറ്റവും വേഗതയാര്‍ന്ന ഗതിയാണിതെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡ പറയുന്നു. ബുധനാഴ്ച പുറത്തിറക്കിയ ഒരു ന്യൂസ് റിലീസിലാണ് ഈ ഡാറ്റ ഏജന്‍സി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പ്രവണത പ്രകാരം എല്ലാത്തിന്റെയും നിരക്ക് സാധാരത്തേതില്‍ നിന്നും വേഗതയാര്‍ന്ന ഗതിയില്‍ വര്‍ധിക്കുന്നുവെന്നും ഇതിലൂടെ എടുത്ത് കാട്ടപ്പെടുന്നു.


ഇത് പ്രകാരം വീടുകള്‍, വാഹനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, എനര്‍ജി, ഉപഭോഗ വസ്തുക്കള്‍ തുടങ്ങിയവയുടെ എല്ലാം വില കുതിച്ച് കയറുന്ന അവസ്ഥയാണുള്ളത്. ഇത് പ്രകാരം മേയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ വീടുകളുടെ വിലയില്‍ 4.2 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഇത് പ്രകാരം 2008ന് ശേഷം വീടുകള്‍ക്കുള്ള വില ഏറ്റവും വേഗത്തില്‍ വര്‍ധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ വീടുകളിലേക്കുള്ള ഫര്‍ണീച്ചറുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കുമുള്ള വിലകളില്‍ 4.4 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

അതായത് ഇത്തരം ഡ്യൂറബിള്‍ ഗുഡ്‌സുകളുടെ വിലകളില്‍ 1989ന് ശേഷം ഏറ്റവും വേഗതയാര്‍ന്ന ഗതിയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ ഫര്‍ണീച്ചര്‍ വിലകളില്‍ മാത്രം 9.8 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. 1982ന് ശേഷം ഇവയുടെ വിലയിലുണ്ടായ ഏറ്റവും വലിയ കുതിച്ച് ചാട്ടമാണിത്. കാനഡയില്‍ കഴിഞ്ഞ വര്‍ഷം ഗാസോലൈന്‍ വിലകളില്‍ 43 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ട്രാവലര്‍ അക്കമൊഡേഷനുള്ള ചെലവില്‍ രാജ്യത്ത് 6.7 ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെടുകയും ഹോട്ടല്‍ റൂമുകള്‍ക്കുള്ള ഡിമാന്റ് ഇടിയുകയും ചെയ്തതിന് ശേഷം ഹോട്ടല്‍ റൂമുകള്‍ക്കുള്ള നിരക്ക് ഏറ്റവും ഉന്നതിയിലെത്തിയ സ്ഥിതിയാണിപ്പോഴുള്ളത്.

Other News in this category



4malayalees Recommends