യുഎസിലെ ചില സ്‌റ്റേറ്റുകളില്‍ കോവിഡ് പെരുപ്പത്തിനൊപ്പം കോവിഡ് വാക്‌സിനേഷനും വര്‍ധിപ്പിച്ചു; അര്‍കന്‍സാസ്, ഫ്‌ലോറിഡ, ലൂസിയാന, മിസൗറി, നെവാദ തുടങ്ങിയവ ഉദാഹരണങ്ങള്‍; ആശുപത്രികളില്‍ ഡെല്‍റ്റാ വേരിയന്റ് ബാധിച്ചവരേറുന്നു

യുഎസിലെ ചില സ്‌റ്റേറ്റുകളില്‍ കോവിഡ് പെരുപ്പത്തിനൊപ്പം കോവിഡ് വാക്‌സിനേഷനും വര്‍ധിപ്പിച്ചു;  അര്‍കന്‍സാസ്, ഫ്‌ലോറിഡ, ലൂസിയാന, മിസൗറി, നെവാദ തുടങ്ങിയവ ഉദാഹരണങ്ങള്‍; ആശുപത്രികളില്‍ ഡെല്‍റ്റാ വേരിയന്റ് ബാധിച്ചവരേറുന്നു
യുഎസിലെ ചില സ്‌റ്റേറ്റുകളില്‍ കോവിഡ് വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ കേസുകള്‍ വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് വാക്‌സിനേഷനും ത്വരിതപ്പെടുത്തിയിരിക്കുന്നത്.വ്യാഴാഴ്ച വൈറ്റ് ഹൗസ് ഒഫീഷ്യലുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിരവധി സ്റ്റേറ്റുകളിലെ ഹോസ്പിറ്റലുകളില്‍ ഡെല്‍റ്റാ വേരിയന്റ് ബാധിച്ചവര്‍ തിങ്ങി നിറഞ്ഞിരിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ സൂചി കുത്താനിടമില്ലാത്ത അവസ്ഥയുണ്ടായിരിക്കുന്നുവെന്നും വൈറ്റ് ഹൗസ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നു.

പുതിയ രോഗബാധയുടെ കാര്യത്തില്‍ നിരവധി സ്‌റ്റേറ്റുകള്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് കൊറോണ വൈറസ് കോഡിനേറ്ററായ ജെഫ് സിന്റ്‌സ് എടുത്ത് കാട്ടുന്നത്. ഇവിടങ്ങളില്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കാള്‍ വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. അര്‍കന്‍സാസ്, ഫ്‌ലോറിഡ, ലൂസിയാന, മിസൗറി, നെവാദ തുടങ്ങിയവ പോലുള്ള സ്‌റ്റേറ്റുകളില്‍ കോവിഡ് കേസുകളേറുന്നുവെന്നാണ് ഒഫീഷ്യലുകള്‍ എടുത്ത് കാട്ടുന്നത്.

രാജ്യത്ത് കോവിഡിന്റെ നാലാം തരംഗം യാഥാര്‍ഥ്യമായിരിക്കുന്നുവെന്നും നിലവിലെ രോഗികളുടെ പെരുപ്പം ഭീതിദമാണെന്നുമാണ് ലൂസിയാന ഗവര്‍ണറായ ജോണ്‍ ബെല്‍ എഡ്വാര്‍ഡ്‌സ് എടുത്ത് കാട്ടുന്നത്. നിലവില്‍ രാജ്യം കോവിഡിന്റെ കാര്യത്തില്‍ തെറ്റായ ദിശയിലേക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. വ്യാഴാഴ്ച ലൂസിയാനയില്‍ മാത്രം 2843 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് നിരവധി സ്റ്റേറ്റുകളിലും ഇതേ സ്ഥിതിയാണുള്ളത്.

Other News in this category4malayalees Recommends