വാക്‌സിനേഷന്‍ എടുത്തില്ലേ? കുവൈറ്റില്‍ നിന്നും വിദേശത്തേക്കുള്ള യാത്രക്ക് വിലക്ക്

വാക്‌സിനേഷന്‍ എടുത്തില്ലേ? കുവൈറ്റില്‍ നിന്നും വിദേശത്തേക്കുള്ള യാത്രക്ക് വിലക്ക്
ആഗസ്റ്റ് 1 മുതല്‍ വിദേശയാത്ര ചെയ്യാനെത്തുന്നവര്‍ കൊറോണാവൈറസിന് എതിരായ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയുമായി കുവൈത്ത്. വാക്‌സിനെടുത്ത പൗരന്‍മാര്‍ക്ക് മാത്രമാണ് ആഗസ്റ്റ് 1 മുതല്‍ വിദേശയാത്രക്ക് അനുമതിയുണ്ടാകുക.

16 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍, വാക്‌സിനേഷന്‍ സാധ്യമല്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റുള്ളവര്‍, അധികൃതരില്‍ നിന്നും ഗര്‍ഭിണിയാണെന്നതിന് തെളിവായി സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ എന്നിവര്‍ക്കാണ് നിയമത്തില്‍ ഇളവുണ്ടാവുകയെന്ന് ഗവണ്‍മെന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ പക്കല്‍ നെഗറ്റീവ് കോവിഡ്19 പിസിആര്‍ ടെസ്റ്റ് ഫലം ഉണ്ടാകണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. വിമാനമിറങ്ങുന്നവര്‍ക്ക് രോഗലക്ഷണങ്ങളും പാടില്ല.

കുവൈത്തില്‍ എത്തിയ ശേഷം കോവിഡ്19 പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കാന്‍ തയ്യാറാകാത്ത പക്ഷം ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൊറോണാവൈറസ് വിലക്കുകളില്‍ തിങ്കളാഴ്ച മുതല്‍ കുവൈത്തി ഗവണ്‍മെന്റ് ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.




Other News in this category



4malayalees Recommends