കുട്ടികള്‍ സുരക്ഷിതരല്ല ; സ്‌കൂള്‍ തുറന്നതിന് പിന്നാലെ ആഗസ്ത് അവസാനം മാത്രം 250,000 കോവിഡ് കേസുകള്‍ ; പുതിയതായി രോഗം സ്ഥിരീകരിക്കുന്നതില്‍ നാലില്‍ ഒരാള്‍ കുട്ടിയെന്നും സ്‌കൂളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍

കുട്ടികള്‍ സുരക്ഷിതരല്ല ; സ്‌കൂള്‍ തുറന്നതിന് പിന്നാലെ ആഗസ്ത് അവസാനം മാത്രം 250,000 കോവിഡ് കേസുകള്‍ ; പുതിയതായി രോഗം സ്ഥിരീകരിക്കുന്നതില്‍ നാലില്‍ ഒരാള്‍ കുട്ടിയെന്നും സ്‌കൂളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍
കുട്ടികളെ സ്‌കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കള്‍ ആശങ്കയിലാണ്. കാരണം പെരുകുന്ന കോവിഡ് കേസുകള്‍ തന്നെ. ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 250000 കുട്ടികള്‍ക്കാണ് ആഗസ്ത് അവസാന ആഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ ശേഷമുള്ള റെക്കോര്‍ഡ് നിരക്കാണിത്. പത്തുശതമാനം വര്‍ദ്ധനവാണ് അവസാന രണ്ട് ആഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന നാലില്‍ ഒരാള്‍ കുട്ടിയാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ശിശുരോഗ വിദഗ്ധരും പങ്കുവയ്ക്കുന്നത്. ആഗസ്ത് 5 മുതല്‍ സെപ്തംബര്‍ 2 വരെയുള്ള കാലഘട്ടത്തില്‍ 750000 കുട്ടികള്‍ക്കാണ് രോഗ ബാധയുണ്ടായത്. ഇതില്‍ തന്നെ 54859 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചു മില്യണ്‍ കുട്ടികളില്‍ പോസിറ്റീവായപ്പോള്‍ 444 പേരുടെ ജീവന്‍ നഷ്ടമായി. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനമാണ് കൂടുതല്‍ പേര്‍ക്ക് രോഗം മൂര്‍ഛിക്കാന്‍ കാരണമായത്.വാക്‌സിന്‍ എടുക്കാത്തവരില്‍ കൂടുതല്‍ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയാണ്.

മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ചിലവിടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുന്‍കരുതല്‍ അനിവാര്യമാണ്. കുട്ടികള്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്നാണ് വ്യാപക പരാതി. രോഗ ബാധയുടെ കണക്കുകള്‍ പുറത്തുവന്നതോടെ മാതാപിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതില്‍ ആശങ്കയിലാണ്.

Other News in this category



4malayalees Recommends