കുടിയേറ്റക്കാര്‍ക്ക് പൗരത്വം കൊടുക്കാന്‍ 3.5 ട്രില്ല്യണ്‍ ഡോളര്‍ സ്‌പെന്‍ഡിംഗ് ബില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വിധിച്ച് സെനറ്റ് പാര്‍ലമെന്റേറിയന്‍; യുഎസ് പൗരത്വത്തിലേക്കുള്ള ഇന്ത്യന്‍ വംശജരുടെ സ്വപ്‌നങ്ങള്‍ തകരുമോ?

കുടിയേറ്റക്കാര്‍ക്ക് പൗരത്വം കൊടുക്കാന്‍ 3.5 ട്രില്ല്യണ്‍ ഡോളര്‍ സ്‌പെന്‍ഡിംഗ് ബില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വിധിച്ച് സെനറ്റ് പാര്‍ലമെന്റേറിയന്‍; യുഎസ് പൗരത്വത്തിലേക്കുള്ള ഇന്ത്യന്‍ വംശജരുടെ സ്വപ്‌നങ്ങള്‍ തകരുമോ?

അമേരിക്കന്‍ പൗരത്വത്തിലേക്ക് ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് വഴിതുറക്കാനായി 3.5 ട്രില്ല്യണ്‍ ഡോളര്‍ സ്‌പെന്‍ഡിംഗ് ബില്‍ ഉപയോഗിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് സാധിക്കില്ലെന്ന് സെനറ്റ് പാര്‍ലമെന്റേറിയന്‍. ഇമിഗ്രേഷന്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെയും, കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളുടെയും ശ്രമത്തിനേറ്റ തിരിച്ചടിയാണ് സെനറ്റിലെ കക്ഷിരഹിത ഇന്റര്‍പ്രറ്റര്‍ എലിസബത്ത് മാക്‌ഡൊണോവിന്റെ വിധി.


റിപബ്ലിക്കന്‍ എതിര്‍പ്പ് മറികടന്ന് ഏകപക്ഷീയമായി പല കാറ്റഗറികളിലും പെട്ട കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സും, 8 മില്ല്യണ്‍ ഗ്രീന്‍ കാര്‍ഡുകളും ഇറക്കി പൗരത്വം അനുവദിക്കാനുമുള്ള മാറ്റങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു ഡെമോക്രാറ്റുകള്‍. കുട്ടികളായിരിക്കവെ രക്ഷിതാക്കള്‍ക്കൊപ്പം അനധികൃതമായി യുഎസില്‍ പ്രവേശിച്ച ഡ്രീമേഴ്‌സ് എന്നുവിളിക്കുന്ന യുവ കുടിയേറ്റക്കാരും ഇതില്‍ പെടും.

ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതോടെ കുടിയേറ്റക്കാര്‍ക്ക് നിയമപരമായി പെര്‍മനന്റ് റസിഡന്‍സ് സ്റ്റാറ്റസ് ലഭിക്കും. മറ്റ് യോഗ്യതകള്‍ പാലിച്ചാല്‍ ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്യാം. സ്‌പെന്‍ഡിംഗ് ബില്ലില്‍ എന്തെല്ലാം ചേര്‍ക്കുമെന്ന കര്‍ശനമായ നിയമം നിര്‍ദ്ദേശങ്ങളില്‍ പാലിച്ചില്ലെന്ന് മാക്‌ഡൊണാ ചൂണ്ടിക്കാണിച്ചു. ഇതോടെ പുതിയ വിശാലമായ ഇമിഗ്രേഷന്‍ പോളിസിയായി ഇത് മാറുമെന്നും ഇവര്‍ പറഞ്ഞു.

രേഖകളില്‍ പെടാത്ത കുടിയേറ്റക്കാരുടെ പശ്ചാത്തലവും, ആരോഗ്യവും പരിശോധിച്ച്, 1500 ഡോളര്‍ ഫീസും അടച്ച് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുഎസ് പൗരന്‍മാരാകാന്‍ അനുമതി നല്‍കാമെന്നാണ് ഡെമോക്രാറ്റുകള്‍ പദ്ധതിയിട്ടത്. ഇതോടെ കൂടുതല്‍ വിസകള്‍ ഇറക്കാനും അവസരം ലഭിക്കുമായിരുന്നു. അടുത്ത ദശകത്തില്‍ യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് 1.5 ട്രില്ല്യണ്‍ ഡോളര്‍ ചെലവ് വരുന്ന പദ്ധതി, 4 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

അതേസമയം ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പദ്ധതി അനുകൂല അവസ്ഥ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പദ്ധതികള്‍ക്ക് സെനറ്റിന്റെ അംഗീകാരം വേണം.
Other News in this category4malayalees Recommends