ഫ്രാന്‍സിനോടുള്ള ഓസ്‌ട്രേലിയന്‍ നിലപാടില്‍ അതൃപ്തിയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍ ; ക്ഷമ ചോദിച്ച് കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും ? സംസാരിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഫ്രാന്‍സിനോടുള്ള ഓസ്‌ട്രേലിയന്‍ നിലപാടില്‍ അതൃപ്തിയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍ ; ക്ഷമ ചോദിച്ച് കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും ? സംസാരിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ഫ്രാന്‍സുമായുള്ള ദശലക്ഷക്കണക്കിന് രൂപയുടെ അന്തര്‍വാഹിനി കരാറില്‍ നിന്ന് പിന്മാറിയതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഫ്രഞ്ച് പ്രസിഡന്റ് ഉന്നയിച്ചത്. ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയനും വിഷയത്തില്‍ ഇടപെടുകയാണ്. വിഷയത്തില്‍ ഓസ്ട്രിലേയ വിശദീകരണം നല്‍കണമെന്നും ക്ഷമാപണം നടത്തണമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്നത്.

യൂറോപ്യന്‍ യൂണിയനുമായുള്ള ഫ്രീ ട്രേഡ് യൂണിയന്‍ കരാര്‍ വൈകിപ്പിക്കാനായി ഫ്രാന്‍സ് ശ്രമിക്കുന്നതായും സൂചനയുണ്ട്. നേരത്തെ അംബാസഡറെ ഫ്രാന്‍സ് പിന്‍വലിച്ചിരുന്നു.

Scott Morrison

യുഎസ് ബ്രിട്ടന്‍ ഓസ്‌ട്രേലിയ ചേര്‍ന്നുള്ള കരാര്‍ ധാരണയായതോടെയാണ് ഓസ്‌ട്രേലിയ ഫ്രാന്‍സുമായുള്ള കരാര്‍ റദ്ദാക്കിയത്. എന്നാല്‍ വലിയൊരു കരാര്‍ യുഎസുമായി ചേരുമ്പോള്‍ റദ്ദാക്കിയതില്‍ ഫ്രാന്‍സ് അതൃപ്തിയിലാണ്. ഓസ്‌ട്രേലിയ നെറികേട് കാട്ടിയെന്നും വാക്ക് പാലിച്ചില്ലെന്നും ചതിച്ചെന്നും ഫ്രാന്‍സ് ആരോപിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷാ താത്പര്യമാണ് പ്രധാനമെന്നും ഫ്രാന്‍സ് പ്രസിഡന്റുമായി സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നുമാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ ഫ്രാന്‍സ് സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ അത് ഓസ്‌ട്രേലിയയെ മോശമായി ബാധിക്കുമോ എന്ന ചര്‍ച്ചയും സജീവമാണ്. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ വൈകിപ്പിക്കാനും സ്വാധീനം ചെലുത്താനും ഫ്രാന്‍സ് ശ്രമിക്കുമെന്ന വാര്‍ത്തകള്‍ നിലനില്‍ക്കേ വിഷയം ഓസ്‌ട്രേലിയ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് നിര്‍ണ്ണായകമാണ്.

Other News in this category



4malayalees Recommends