ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് നികത്താന്‍ തിരക്കിട്ട നീക്കം ; ആയിരക്കണക്കിന് ജീവനക്കാരെ അത്യാവശ്യമായി നിയമിക്കേണ്ടിവരും ; വിരമിച്ച നഴ്‌സുമാരുടെ ഉള്‍പ്പെടെ സേവനം തേടാന്‍ ആലോചന

ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് നികത്താന്‍ തിരക്കിട്ട നീക്കം ; ആയിരക്കണക്കിന് ജീവനക്കാരെ അത്യാവശ്യമായി നിയമിക്കേണ്ടിവരും ; വിരമിച്ച നഴ്‌സുമാരുടെ ഉള്‍പ്പെടെ സേവനം തേടാന്‍ ആലോചന
സമാനതകളില്ലാത്ത കാലഘട്ടമാണ് കടന്നുപോകുന്നത്. ആയിരക്കണക്കിന് ജീവനക്കാര്‍ അഹോരാത്രം ആശുപത്രിയില്‍ ജോലി ചെയ്താണ് കോവിഡ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നത്. എന്നാല്‍ കോവിഡ് കാലഘട്ടം നീണ്ടുപോകുന്നത് ജീവനക്കാരെ തന്നെ തളര്‍ത്തുന്ന അവസ്ഥയാണ്. ദിവസവും പരിധിയിലേറെ രോഗികളെയാണ് ചികിത്സിക്കേണ്ടിവരുന്നത്. ആയിരക്കണക്കിന് ജീവനക്കാരുടെ കുറവാണ് ആശുപത്രിയിലുള്ളതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോചുല്‍ വ്യക്തമാക്കുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കൂടുതല്‍ ജീവനക്കാരെ ആരോഗ്യമേഖലയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിരമിച്ച നഴ്‌സുമാരുടേയും ലൈസന്‍സുള്ള പ്രൊഫഷണുകളുടേയും സേവനം രാജ്യത്തിനിപ്പോള്‍ അനിവാര്യമാണെന്ന് ഹോച്ചുല്‍ പറയുന്നു. കൂടുതല്‍ പേരെ മെഡിക്കല്‍ ട്രെയ്‌നിങ്ങ് നല്‍കി സഹായത്തിന് നിയോഗിക്കാനും ആലോചിക്കുന്നുണ്ട്.

450000 ആശുപത്രി ജീവനക്കാരില്‍ 70000 ജീവനക്കാരാണ് മുഴുവന്‍ വാക്‌സിനും സ്വീകരിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിലാണ് നാമെല്ലാം. വാക്‌സിന്‍ സ്വീകരിച്ചവരെ അഭിനന്ദിക്കുന്നുവെന്നും മറ്റുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഹോച്ചുല്‍ പറഞ്ഞു.

ഡെല്‍റ്റ വകഭേദം വ്യാപിക്കുമ്പോള്‍ ജീവനക്കാര്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ അത് വ്യാപനത്തിന് ഇടവരും. വാക്‌സിന്‍ സ്വീകരിക്കാത്ത ആശുപത്രി ജീവനക്കാര്‍ വാക്‌സിനെടുക്കാതിരിക്കുന്നതിനുള്ള മെഡിക്കല്‍ കണ്ടീഷന്‍ വ്യക്തമാക്കി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിക്കാത്തവരിലാണ് രോഗം ഗുരുതരമാകുന്നതെന്ന് വ്യക്തമാണ്. ആശുപത്രിയില്‍ ചികിത്സ തേടുന്നവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്. അതിനാല്‍ തന്നെ പ്രതിരോധം തീര്‍ത്ത് കോവിഡിനെ തുരത്താന്‍ ഏവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

Other News in this category4malayalees Recommends