അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നത് നവംബറിന് മുമ്പ് ലഭിച്ചേക്കില്ല ; അനുമതി ലഭിച്ച ശേഷമേ കുട്ടികള്‍ക്കു വാക്‌സിന്‍ നല്‍കി തുടങ്ങൂ

അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നത് നവംബറിന് മുമ്പ് ലഭിച്ചേക്കില്ല ; അനുമതി ലഭിച്ച ശേഷമേ കുട്ടികള്‍ക്കു വാക്‌സിന്‍ നല്‍കി തുടങ്ങൂ
അഞ്ചു വയസ്സു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നത് നവംബറിന് ശേഷമാകും. വാക്‌സിന്റെ ഫല പ്രാപ്തിയെ കുറിച്ചും മറ്റു വിവരങ്ങളും കമ്പനി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് കൈമാറി. ചെറിയ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോഴുണ്ടാകുന്ന പ്രതിരോധ ശേഷിയെ സംബന്ധിച്ചുള്ള വിവരങ്ങളും കമ്പനി ഹെല്‍ത്ത് റെഗുലേറ്റര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ വിശദമായ രേഖകള്‍ ഫൈസര്‍ നല്‍കിയിട്ടില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് വാക്‌സിന്‍ നല്‍കാന്‍ അനുമതി തേടിയുള്ള അപേക്ഷയില്‍ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ പകുതിയോടെ ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകും.

മുതിര്‍ന്നവരെ പോലെ തന്നെ ഫൈസര്‍ വാക്‌സിനുകള്‍ കുട്ടികളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശം. മികച്ച പ്രതിരോധ ശേഷി ഇതുമൂലം കുട്ടികള്‍ക്കുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. ചെറിയ കുട്ടികള്‍ക്ക് മുതിര്‍ന്നവരുടേയും കൗമാരക്കാരുടേയും പോലുള്ള ശക്തമായ ഡോസ് ആവശ്യമില്ലെന്നും കമ്പനി വ്യക്തമാക്കി. അഞ്ചു മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 10 mg ഡോസും ആറു മാസം മുതല്‍ നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 3mg യുമാണ് നല്‍കുക.

അനുമതി കിട്ടിയാലുടന്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്റെ നിര്‍മ്മാണം തുടങ്ങുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. വാക്‌സിന്‍ കുട്ടികളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് കമ്പനി വിശദീകരിക്കേണ്ടത്. കുട്ടികളില്‍ കോവിഡ് കേസുകള്‍ രാജ്യത്ത് ഉയരുകയാണ്. ആഴ്ചയില്‍ 71726 എന്ന നിലയിലാണ് ആഗസ്തില്‍ കോവിഡ് കേസുകള്‍. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വലിയ ആശങ്കയാണ് രാജ്യത്തുണ്ടാക്കിയത്. കുട്ടികളില്‍ രോഗ വ്യാപനമേറി. കുട്ടികളില്‍ മരണ നിരക്ക് കുറവാണെങ്കിലും ഇതുവരെ 480 പേരുടെ ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍ പറയുന്നത്.

എന്നാല്‍ കുട്ടികളില്‍ വൈറസ് ബാധ ഗുരുതരമാകില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ മാതാപിതാക്കളും അത്ര തൃപ്തിയിലല്ലെന്നാണ് അഭിപ്രായ ശേഖരണത്തില്‍ നിന്ന് വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends